August 11 Tuesday 2026

മാസപ്പടി കേസ്: ടി. വീണക്ക് ഇ.ഡി സമൻസ്

പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ൾ ടി.​ വീ​ണ​ ഉൾപ്പെടെ ഒമ്പത് പേർക്ക് ഇ.ഡി യുടെ സമൻസ്. സി.​എം.​ആ​ർ.​എ​ല്‍ – എ​ക്‌​സാ​ലോ​ജി​ക് സാമ്പത്തിക ഇടപാട് കേസിലാണ് സമൻസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയിൽ ഹാജർ ആവാനാണ് ഇ.ഡി യുടെ നിർദേശം.

വീണയെ കൂടാതെ, സി.എം.ആർ.എൽ എംഡിയായ ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്റ്റർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ് സുരേഷ് കുമാർ എന്നിവർക്കും ഇ.ഡി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ്ന് കൈമാറാൻ പിഎംഎൽഎ കോടതി ഉത്തരവിട്ടിരുന്നു. സി.​എം.​ആ​ർ.​എ​ല്‍ – എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, കത്തിടപാടുകൾ, വീണയുടെയും എ​ക്‌​സാ​ലോ​ജി​ക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ 54 വോളിയങ്ങളായി നൽകിയ 134 രേഖകൾ എന്നിവ ഇ ഡി ലഭിക്കും.

ഒരു കേസിന്റെ വാദത്തിനായി അന്വേഷണ ഏജൻസി സമർപ്പിച്ച മൊഴികളും രേഖകളും മറ്റൊരു ഏജൻസിക്ക് നൽകാൻ ആവില്ല എന്നിരിക്കെ അപേക്ഷ നിരസിക്കണമെന്ന സി എം ആർ എല്ലിന്റെ വാദത്തെ കോടതി തള്ളുകയായിരുന്നു.

Related