August 9 Sunday 2026

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര; ആദ്യ 100 ദിനങ്ങൾ ഓർഡിനറിയിൽ മാത്രം

സ്ത്രീകളുടെ സൗജന്യ യാത്ര ആദ്യത്തെ 100 ദിവസങ്ങളിൽ ഓർഡിനറിയിൽ മാത്രം. ശേഷം സൂപ്പർഫാസ്റ്റ് അടക്കമുള്ള മറ്റ് സർവീസുകളിലേക്കും സൗജന്യ യാത്ര വ്യാപിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യു ഡി എഫ് സർക്കാരിന്റെ ‘ ഇന്ദിരാ ഗ്യാരണ്ടി ’ പദ്ധതിയിൽ ഉൾപ്പെട്ടതാണ് സ്ത്രീകളുടെ സൗജന്യ കെ എസ് ആർ ടി സി യാത്ര. ജൂൺ 15 മുതലാണ് സൗജന്യ യാത്ര നടപ്പിലാക്കി തുടങ്ങുന്നത്. പദ്ധതി ഓർഡിനറി സർവീസുകളിൽ നടപ്പാക്കുമ്പോൾ പ്രതിമാസം 712 കോടി രൂപയാണ് സർക്കാരിന് അധിക ബാധ്യതയാകുന്നത്. എല്ലാ ബസ്സുകളിലും നടപ്പാക്കുമ്പോൾ 1300 കോടി രൂപയുടെ ബാധ്യതയാണ് കെ എസ് ആർ ടി സിക്ക് ഉണ്ടാവുക.ചിലവ് സർക്കാർ കെ എസ് ആർ ടി സിക്ക് നൽകും. എ പി എൽ ബി പി എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ യാത്ര ലഭ്യമാകും.ട്രാൻസ് ജെൻഡേഴ്സിനും സൗജന്യ യാത്ര ലഭ്യമാകും.ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ആയിരിക്കും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

 

Related