October 13 Tuesday 2026

ജയന്തിമാരും കോയിന്ദന്മാരും മുസ്‌ലിം ലീഗിലും ശരണ്യമാര്‍ റംളാന്‍ വ്രതത്തിലും; ശരണ്യയെ അധിക്ഷേപിച്ച് കെ.പി ശശികല

കുടകില്‍ ട്രക്കിങ്ങിനിടെ വനത്തില്‍ കുടുങ്ങിയ ശരണ്യയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. മൂന്ന് ദിവസം വനത്തില്‍ കുടുങ്ങിയ ശരണ്യയെ തുണച്ചത് പതിവായി അനുഷ്ഠിച്ച റമസാന്‍ വ്രതമാണെന്ന ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷേട്ട് പങ്കുവെച്ചാണ് ശശികല ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടത്. പോസ്റ്റില്‍ കൂത്തുപറമ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജയന്തി രാജനെയും തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ഗോവിന്ദനെയും പരോക്ഷമായി അധിക്ഷേപിക്കുന്നുണ്ട്. ‘ജയന്തിമാരും കോയിന്ദന്മാരും മുസ്‌ലിം ലീഗിലും ശരണ്യമാര്‍ റംളാന്‍ വ്രതത്തിലും….’ എന്നാണ് ശശികല കുറിച്ചത്.

കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഹരേ വാ
ഇപ്പോ കള്ളി വെളിച്ചത്തായോന്നൊരു സംശയം ?
പുലരും മുമ്പ് കഴിച്ച് രാത്രി മൂക്കു മുട്ടെ കഴിച്ച് അനുഷ്ഠിച്ച വ്രതം കൊണ്ട് നാലു ദിവസം കൊടും കാട്ടില്‍ …..:
ന്നിട്ട് സിനിമാടാക്കീസില്‍ നിന്നും വരുമ്പോലെ കളിച്ചു ചിരിച്ച് ……
Screen play എവിടേയും പാളിയില്ല !
ധര്‍മ്മസ്ഥലയില്‍ ഒരു മാസം കഥകളടിച്ചു. വിട്ടില്ലേ…
നടക്കട്ടെ
ജയന്തിമാരും കോയിന്ദന്മാരും മുസ്ലീം ലീഗിലും
ശരണ്യമാര്‍ റംളാന്‍ വ്രതത്തിലും ….
2047 വരെ അടവുകള്‍ പതിനെട്ട്
സത്യം സമാജ മറിഞ്ഞാല്‍ പിന്നെ
ഒടുക്കം പമ്പരം പാച്ചില്‍ വേണ്ടി വരാതിരിക്കട്ടെ..

Related