August 9 Sunday 2026

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ പേരാമ്പ്ര വെര്‍ഷന്‍ ‘ഖൗമിലെ കുട്ടി’; ലീഗ് ഖൗമിലെ കുട്ടിക്ക് വോട്ടുതെടുന്നുവെന്ന് എല്‍ഡിഎഫ് പ്രചാരണം | E;lection Beats

പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വോട്ട് തേടുന്നത് ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന് പറഞ്ഞുകൊണ്ടാണെന്ന് എല്‍ഡിഎഫിന്റെ അനൗണ്‍സ്‌മെന്റ്. ഇതിനെതിരെ യുഡിഎഫ് രംഗത്തു വന്നു. തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും യുഡിഎഫ് പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമീഷനും പേരാമ്പ്ര പൊലീസിനും യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്.

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മാതൃകയിലുള്ള വര്‍ഗീയ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത് എന്നും യുഡിഎഫ് കുറ്റപ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെതിരായാണ് യൂത്ത് ലീഗ് നേതാവായ ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയില്‍ യുഡിഎഫിനായി മത്സരിക്കുന്നത്. എല്‍ഡിഎഫ് അനൗണ്‍സ്മെന്റ് നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാട്സ്ആപിലും അനൗണ്‍സ്മെന്റ് വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

Related