October 10 Saturday 2026

പകർച്ചവ്യാധി വ്യാപനം : സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ

വെള്ളിയാഴ്ച്ച സ്കൂളിലും,ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം

തിരുവനന്തപുരം :സംസ്ഥാനത്ത് പകർച്ചവ്യാധികൾ തടയാൻ മൂന്നു ദിവസത്തെ ഡ്രൈ ഡേ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. വെള്ളി ശനി ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനാണ് സർക്കാർ തീരുമാനം. പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രി അധ്യക്ഷനായ ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. മഴക്കാലത്തിന് മുൻപേ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചകളെ തുടർന്നാണ് ഡ്രൈ ഡേ ആചരിക്കുവാൻ സർക്കാർ തീരുമാനിച്ചത്.വെള്ളിയാഴ്ച്ച സ്കൂളുകളിലും,ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞങ്ങൾ നടക്കും. ഡെങ്കിപ്പനി വ്യാപാനത്തിൽ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഒരാഴ്ചക്കിടെ മൂന്ന് ഡെങ്കിപ്പനി മരണങ്ങളാണ് ഉണ്ടായത്. ജൂൺമാസം മാത്രം 924 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്ത് എട്ടു പേർക്കാണ് ഷിഗല്ലാ സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി.

Related