നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് 102 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. എല്‍ഡിഎഫ് മുന്നേറ്റം 39 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ തുടക്കത്തില്‍ അഞ്ചോളം സീറ്റുകളില്‍ മുന്നിട്ടുനിന്ന എന്‍.ഡി.എ ഇപ്പോള്‍ നേമത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നാലാം റൗണ്ട് പിന്നിടുമ്പോഴും ധര്‍മ്മടത്ത് പിറകില്‍ നില്‍ക്കുന്നത് വലിയ ഞെട്ടലാണ് സി.പി.എം കേന്ദ്രങ്ങളില്‍ സൃഷ്ടിക്കുന്നത്. ഡസനിലേറെ മന്ത്രിമാരാണ് നിലവില്‍ പിന്നിട്ടുനില്‍ക്കുന്നത്. വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുകയാണ്.
