നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള പിന്നാക്ക സമുദായ മുന്നണി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തെ ഇടതുഭരണത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ആണ് നീക്കം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ഒ.ബി.സി, ന്യൂനപക്ഷങ്ങള്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങി 38 ഓളം സമുദായങ്ങളുടെ കൂട്ടായ്മയാണ് കേരള പിന്നാക്ക സമുദായ മുന്നണി.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഉള്‍ക്കൊള്ളല്‍ വികസനം’ കേവലം മുദ്രാവാക്യമായി മാറിയെന്നും, ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കൂടുതല്‍ ജനാധിപത്യപരമായ ഇടം നല്‍കുന്നതും പരാതികള്‍ പരിഗണിക്കാന്‍ തയ്യാറാകുന്നതുമായ മുന്നണി എന്ന നിലയിലാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ.വി പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ്. അന്‍വര്‍ പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ പി.ജെ സുകുമാരന്‍, സുബൈര്‍ പള്ളുരുത്തി, അരുണ്‍ ഗോപി, സി.ബി ധര്‍മരാജ്, സജി നാഗമ്പടം തുടങ്ങിയവര്‍ സംസാരിച്ചു.
