November 17 Tuesday 2026

സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ജയിലിലടച്ചത് ഭീരുത്വ നടപടി – രാഹുൽ ഗാന്ധി

ഡൽഹിയിലെ ജന്തർ മന്തർ മേഖലയിൽ അതിക്രമിച്ചു കടന്നെന്നാരോപിച്ച് ‘കോക്രോച്ച് ജനത പാർട്ടി’ (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ചത് ഭീരുത്വനടപടിയെന്ന്  രാഹുൽ ഗാന്ധി തന്റെ ‘എക്സ്’ (X) അക്കൌണ്ടിലൂടെ പ്രതികരിച്ചു.

ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തർ മേഖലയിൽ പ്രവേശിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ദാസിനെയും റാങ്കയെയും സിജെപിയുടെ മുംബൈ കോർഡിനേറ്റർമാർക്കൊപ്പം കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച, പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദാസിനെയും റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; അതേസമയം, സമാധാന ഉടമ്പടിയിൽ (peace bond) ഒപ്പുവെച്ചതിനെത്തുടർന്ന് ഷിൻഡെയെ വിട്ടയച്ചു.

ഞായറാഴ്ച ഒപ്പുവെച്ച സമാധാന ഉടമ്പടി ലംഘിച്ചതിനും, പ്രതിഷേധ വേദിയെന്ന പദവി എടുത്തുമാറ്റിയ ജന്തർ മന്തറിൽ അതിക്രമിച്ചു കടന്നതിനുമാണ് ദാസിനും റാങ്കയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ സംഭവത്തിൽ പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി തന്ർറെ ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്.  “ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ്ണ പതാക ഉയർത്തുന്നത് കുറ്റകരമല്ല. അതിന് യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വപരമായ നടപടിയാണ്.”

ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും അവർ അത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. “യുവാക്കൾ, മാധ്യമപ്രവർത്തകർ, ‘ഇന്‍ഡ്യ ‘ (INDIA) സഖ്യം – വ്യത്യസ്ത ബാനറുകൾ, ഒരേ ലക്ഷ്യം. എല്ലാ പ്രതിഷേധങ്ങളും ഒന്നുതന്നെയാണ്: പൗരന്മാർ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി ആവശ്യപ്പെടുന്നു. ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങളുടേതാണ്. ഞങ്ങൾ അത് തിരിച്ചുപിടിക്കും,” രാഹുല്‍ ഗാന്ധി പോസ്റ്റിൽ കുറിച്ചു.

Related