ഇടതുപക്ഷം കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട്, ബംഗാളിന്റെയൊക്കെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപക്ഷേ പ്രതിപക്ഷത്തിരിക്കുന്നതാകും ഇടതുപക്ഷത്തിന് തുടരാന്‍ നല്ലത് എന്നാണ് വ്യക്തിപരമായി തന്റെ ചിന്ത. അധികാര തുടര്‍ച്ചക്ക് വേണ്ടി ഇടതുപക്ഷ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും, എങ്ങനെയും അധികാരം പിടിച്ചെടുക്കുവാന്‍ പ്രത്യശാസ്ത്രപരമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നതുമൊക്കെ മുന്നോട്ടുപോകുമ്പോള്‍ ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യുകയാണ് പതിവ്. ബി.ജെ.പി വരില്ല എന്ന് തനിക്ക് ഉറപ്പുണ്ട്. പക്ഷേ, കോണ്‍ഗ്രസ് ഒരു ഇടതുപക്ഷമായി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല അതിനുള്ള ശേഷി കോണ്‍ഗ്രസിന് ഇല്ല.
അടുത്തകാലത്ത് ഇടതുപക്ഷത്തിനു വന്ന ആദര്‍ശപരമായ, പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അത്ഭുതത്തിന് വകയില്ല. പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ പോയത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ്. ഭരണത്തുടര്‍ച്ച ഉണ്ടായാലുള്ള അപകടം കോണ്‍ഗ്രസ് ഇല്ലാതെയാകും. കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതെയായാല്‍ പിന്നീട് പ്രതിപക്ഷമായി ഉയരുക ബി.ജെ.പി ആയിരിക്കും. സി.പി.എമ്മും സി.പി.ഐയും കേഡര്‍ പാര്‍ട്ടികളാണ്. അതുകൊണ്ടുതന്നെ കുറച്ചു കൊഴിഞ്ഞു പോകലുകള്‍ ഉണ്ടാകാമെങ്കിലും ഈ പാര്‍ട്ടികള്‍ തകര്‍ന്നു പോകില്ല.
കോണ്‍ഗ്രസിനെ സംബന്ധിച്ച് അതല്ല സ്ഥിതി. അധികാരമില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണത്. അവരുടെ ഘടകകക്ഷികളും അങ്ങനെ തന്നെയാണ്. ഇതു വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും. കക്ഷിരാഷ്ട്രീയം തനിക്കില്ല. പക്ഷേ, യേശുക്രിസ്തു പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനുമൊക്കെ ഒരു പൊളിറ്റിക്കല്‍ മാനം ഉണ്ട്. ആ രാഷ്ട്രീയം, പാവപ്പെട്ടവരോട് ഒന്നിച്ചു നില്‍ക്കുവാനും അവരുടെ വിമോചനം ലക്ഷ്യമാക്കുന്നതുമായ വിശാല അര്‍ത്ഥത്തില്‍ ഒരു ഇടതുപക്ഷ രാഷ്ട്രീയമാണ് യേശുക്രിസ്തു മുന്നോട്ട് വെക്കുന്നത്.
(ഗീവര്‍ഗീസ് മാര്‍ കുറിലോസ് മാതൃഭൂമി വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്)
ഇടതുസഹയാത്രികന്‍ എന്ന് അറിയപ്പെടുന്ന ഗീവര്‍ഗീസ് മാര്‍ കുറിലോസ് ദലിത്-ആദിവാസി വിഷയങ്ങളിലും ജനകീയ സമരങ്ങളിലും നിരന്തരം ഇടപെടുന്ന വ്യക്തിയാണ്. യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ കൂടിയാണ് അദ്ധേഹം.
