എഫ്.സി.ആര്.എ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് താല്‍ക്കാലികമായി മാറ്റിവെക്കുകയല്ല, മറിച്ച് അതില്‍ നിന്നും സമ്പൂര്‍ണ്ണമായി പിന്തിരിയാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ സുതാര്യത ഉറപ്പാക്കാനും, നിയമവിരുദ്ധ ഫണ്ടിംഗ് തടയാനുമെന്ന് പറഞ്ഞ് പടച്ചെടുക്കുന്ന പുതിയ നിയമ ഭേദഗതി വ്യത്യസ്ത മതന്യൂനപക്ഷങ്ങള്‍, എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍ മുതലായവര്‍ക്ക് വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയിലും അവരുടെ മുന്‍കയ്യില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. ഭരണകൂടത്തിന് പരിധിവിട്ട അധികാരം നല്കുന്ന ഈ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കാണ്ടിരിക്കുന്ന ഭീകര നിയമങ്ങളുടെ തന്നെ തുടര്‍ച്ചയാണ്. അതിനാല്‍, ഭരണഘടനാവകാശങ്ങളെ നിരാകരിക്കുന്ന ഈ കിരാത നിയമഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തിരിയണമെന്നും സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒപ്പു വെച്ചവര്‍:
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. മുഹമ്മദ് ബഹാഉദ്ദീന്‍ നദ്വി (മുശാവറ അംഗം,സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ), ഡോ. ഹുസൈന് മടവൂര്‍ (വൈസ് പ്രസിഡണ്ട് KNM), പി.മുജീബ് റഹ്മാന് (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ജനറല്‍ സെക്രട്ടറി,ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമാ), പി.എന്‍ അബ്ദുല്ലത്വീഫ് മദനി (പ്രസിഡണ്ട് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്), സി. പി ഉമ്മര്‍ സുല്ലമി( പ്രസിഡണ്ട് KNM മര്‍കസുദ്ദഅവ), എ നജീബ് മൗലവി (പ്രസിഡണ്ട് സംസ്ഥാന ജംഇയ്യതുല്‍ ഉലമ), എഞ്ചിനീയര്‍ മമ്മദ് കോയ (ജനറല്‍ സെക്രട്ടറി MSS)
