വൈക്കം തലയാഴം സിപിഐ ഓഫീസിന് മുന്നിലുള്ള എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജൈവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സിപിഐ അനുഭാവിയായിരുന്ന ജൈവ കര്‍ഷകന്‍ മക്കന്‍ ചെല്ലപ്പനാണ് ജീവനൊടുക്കിയത്. കൃഷി മന്ത്രിക്കും സിപിഐ പ്രാദേശിക നേതാക്കള്‍ക്കും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന വീഡിയോ ചെല്ലപ്പന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്ത് വന്നത് സിപിയൈ വെട്ടിലാക്കിയിരുന്നു. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൃഷിയിടം വെട്ടിനശിപ്പിച്ചു, പിന്നില്‍ സിപിഐക്കാരെന്ന് കര്‍ഷകന്‍ പലകുറി പറഞ്ഞു, ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജീവന് വരെ ഭീഷണിയുണ്ടെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.
