August 13 Thursday 2026

കേരള കോണ്‍ഗ്രസ് (എം)ല്‍ പൊട്ടിത്തെറി; യുഡിഎഫ് ക്ഷണം നിരസിച്ചതില്‍ വിമര്‍ശനം

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു തൊട്ടുപിന്നാലെ കേരള കോണ്‍ഗ്രസ് (എം)ല്‍ പൊട്ടിത്തെറി. തോല്‍വിക്ക് കാരണം റോഷി അഗസ്റ്റിന്‍ ആണെന്ന് ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പുതിയേടത്ത് ആരോപിച്ചു. യുഡിഎഫ് ക്ഷണം നിരസിച്ചാതാണ് തോല്‍വിക്ക് കാരണം എന്നാണ് പാര്‍ട്ടി നേതാക്കളുടെ നിലപാട്. പാര്‍ട്ടിയെ റോഷി അഗസ്റ്റിന്‍ ഒറ്റികൊടുത്തു എന്നാണ് കേരള കോണ്‍ഗ്രസില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍. പാലയില്‍ രണ്ടാമതും ജോസ് കെ മാണി മാണി സി കാപ്പനു മുന്നില്‍ പരാജയപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് എന്‍ ജയരാജനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തോല്‍വി ഏറ്റുവാങ്ങി. സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാം പരാജയപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രാധാന്യം നഷ്ടപ്പെട്ടു. നിലവില്‍ രാജ്യസഭാ സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ്. 2021 ല്‍ ഇടതുപക്ഷത്ത് വന്നതിനുശേഷം വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ ഈ കുറി ഇടുക്കിയിലും കോട്ടയത്ത് ഒരാളെപ്പോലും ജയിപ്പിക്കുവാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല.

 

 

Related