August 13 Thursday 2026

ഇവിഎം എണ്ണിത്തുടങ്ങി; യുഡിഎഫ് മുന്നില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഇ.വി.എം എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനയില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. 85 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നിലനിര്‍ത്തുമ്പോള്‍ എല്‍.ഡി.എഫ് 51 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. നേമവും മഞ്ചേശ്വരവും പാലക്കാടും അടക്കം നാല് സീറ്റുകളില്‍ ബി.ജെ.പിയും മുന്നിട്ടുനില്‍ക്കുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകളില്‍ സാധാരണ എല്‍.ഡി.എഫിനുണ്ടാകുന്ന വലിയ മുന്‍തൂക്കം ഇത്തവണയുണ്ടായില്ല. മറിച്ച് ഇരുമുന്നണികളുടയും ലീഡ് നിലകള്‍ മാറിമറിയുന്ന നിലയാണ് പോസ്റ്റല്‍ വോട്ടുകളില്‍ ദൃശ്യമായത്.

 

Related