August 9 Sunday 2026

എന്‍ഡിഎ ഒഴികെ മുഴുവന്‍ വനിതാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണെമെന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം

നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്നവര്‍ ഒഴികെ മുഴുവന്‍ യുഡിഎഫ്-എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് തുല്യപ്രാതിനിധ്യ പ്രസ്ഥാനം.

കേരളത്തിലെ ജനസംഖ്യയുടെ 52 ശതമാനത്തിലധികം സ്ത്രീകളാണെന്നും കേരളത്തിന്റെ വികസനവും നയരൂപീകരണങ്ങളും നിയമനിര്‍മാണങ്ങളും ചര്‍ച്ച ചെയ്യുന്ന ഇടമായ നിയമസഭയില്‍ ഇന്നുവരെ 90 ശതമാനത്തില്‍ അധികം പുരുഷന്മാരും 10 ശതമാനത്തില്‍ താഴെ സ്ത്രീകളും ആണ് ഉണ്ടായിട്ടുള്ളതെനന്നും തുല്യപ്രാതിനിധ്യ പ്രസ്ഥാന നേതാക്കള്‍ പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മത്സരിപ്പിക്കുന്നത് ആകെ 30 സ്ത്രീകളെയാണ്. അവരില്‍ മൂന്ന് മണ്ഡലങ്ങളില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് മത്സരം. ഇരു മുന്നണികളിലുമായി 27 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും നിയമസഭയില്‍ ഉണ്ടാകണമെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ത്രീ പ്രാതിനിധ്യത്തെ അവഗണിച്ചതിന് ബാലറ്റിലൂടെ മറുപടി കൊടുക്കണമെന്നും തുല്യപ്രാതിനിധ്യ പ്രസ്ഥാനം ആഹ്വാനം ചെയ്തു.

Related