August 9 Sunday 2026

ആരാണ് ജെഫ്രി എപ്സ്റ്റീൻ? എന്താണ് എപ്സ്റ്റീൻ ഫയൽസ്?

കരീബിയൻ കടലിൽ അമേരിക്കയുടെ ഭാഗമായ വിർജിൻ ദ്വീപുകളിൽ ഒന്നായ ഒരു സ്വകാര്യ ദ്വീപ്. ആ സ്വകാര്യ ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇന്ന് ലോകം മുഴുവനും മുഴങ്ങി കേൾക്കുന്നത്.

എന്താണ് എപ്സ്റ്റീൻ ഐലൻഡ്? എന്താണ് എപ്സ്റ്റീൻ ഫയൽസ്? പരിശോധിക്കാം.

കരീബിയൻ കടലിൽ വെർജിൻ ദ്വീപുകളുടെ ഭാഗമായുള്ള ഒരു സ്വകാര്യ ദ്വീപാണ് ലിറ്റിൽ സൈന്റ്റ് ജെയിംസ് ദ്വീപ്. ഈ പേരിൽ ദ്വീപ് അത്ര സുപരിചിതമല്ല.എപ്സ്റ്റീൻ ഐലൻഡ് എന്ന് പറഞ്ഞാലേ ലോകത്തിന് ഇന്ന് ഈ ദ്വീപ് സുപരിചിതമാവുകയുള്ളൂ. അമേരിക്കൻ ധനകാര്യ വിദഗ്ധനായ ജെഫ്രി എപ്സ്റ്റീനിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ദ്വീപിൽ നടന്ന ഹീനകൃത്യങ്ങളിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ലൈംഗിക കടത്ത്,വേശ്യാവൃത്തി,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കൽ എന്നിവയുടെ കേന്ദ്രമായിരുന്നു എപ്സ്റ്റീൻ ഐലൻഡ്.

ആരാണ് എപ്സ്റ്റീൻ?

അമേരിക്കൻ ധനകാര്യ വിദഗ്ധനായ എപ്സ്റ്റീൻ ജനിച്ചതും വളർന്നതും ന്യൂയോർക്കിലാണ്. ന്യൂയോർക്ക് സർവകലാശാലയിൽ വിദ്യാഭ്യാസം ചെയ്തുവെങ്കിലും ബിരുദം കരസ്ഥമാക്കാൻ എപ്സ്റ്റീന് സാധിച്ചില്ല.1982 ൽ സ്വന്തം കമ്പനിയായ ജെഫ്രി എപ്സ്റ്റീൻ ആൻഡ് കമ്പനി സ്ഥാപിച്ചു.

“എനിക്ക് ജഫ്രീനെ 15 വർഷമായി അറിയാം. വളരെ നല്ല ഒരാളാണ് അദ്ദേഹം. അവനോടൊപ്പം ആയിരിക്കുന്നത് വളരെ രസകരമാണ്. എന്നെപ്പോലെ തന്നെ അവനും സുന്ദരികളായ സ്ത്രീകളെ ഇഷ്ടപ്പെടുന്നു എന്നു പറയുന്നു. അവരിൽ പലരും ചെറുപ്പക്കാരികളാണ് ”

തന്റെ സുഹൃത്ത് ജെഫ്രി എപ്സ്റ്റീനെ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

എപ്സ്റ്റീനുമായി ട്രംപിന് അവിശുദ്ധ ബന്ധങ്ങൾ ഒന്നുമില്ലെന്നും. രണ്ടായിരത്തിന്റെ തുടക്കത്തിൽ ആദ്യമായിഎപ്സ്റ്റീനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ രണ്ടുപേരും പിരിഞ്ഞതായും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നുണ്ട്.ട്രംപിന് ഒപ്പമുള്ള എപ്സ്റ്റീനിന്റെ ചിത്രങ്ങൾ ഇതോടെ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുകയാണ്.

2005 ൽ തങ്ങളുടെ 14 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എപ്സ്റ്റീനിന്റെ വീട് പരിശോധിച്ച പോലീസ് സംഘം കണ്ടെത്തുന്നത് അനേകം പെൺകുട്ടികളുടെ ചിത്രങ്ങളാണ്. ഈ സംഭവത്തിലൂടെയാണ് എപ്സ്റ്റീനിന്റെ ക്രൂരകൃത്യങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.36 ഓളം പെൺകുട്ടികൾ എപ്സ്റ്റീനിന്റെ ക്രൂരകൃത്യങ്ങൾക്ക് ഇരയായി എന്ന് പോലീസ് പിന്നീട് കണ്ടെത്തി. തുടർന്ന് 2008 ൽ ഫ്ലോറിഡ കോടതി വിവിധ ലൈംഗിക കുറ്റകൃത്യങ്ങളെ തുടർന്ന് 13 മാസം എപ്സ്റ്റീനിന് ശിക്ഷ വിധിച്ചു. സമാന കുറ്റകൃത്യങ്ങൾ തുടർന്ന് 2019ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിന് ശേഷം ഒരു മാസം പിന്നിട്ടപ്പോൾ ജയിലിൽ വച്ച് എപ്സ്റ്റീൻ ആത്മഹത്യ ചെയ്തു.

എന്താണ് എപ്സ്റ്റീൻ ഫയൽസ്?

ശക്തരും സമ്പന്നരും സമൂഹത്തിൽ സ്വാധീനമുള്ളവരുമായ ഒരു കൂട്ടവുമായി ബന്ധം സ്ഥാപിക്കുവാൻ ഈ കാലയളവിൽ എപ്സ്റ്റീന് സാധിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനെ കുറിച്ചുള്ള അന്വേഷണങ്ങൾ അടങ്ങിയ രേഖകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ അന്വേഷണ രേഖകളാണ് എപ്സ്റ്റീൻ ഫയൽസ് എന്ന പേരിൽ അറിയപ്പെടുന്നത്.2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ രതി വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു ഈ രേഖകളിൽ പറയുന്നത്.20,000 പേജുകൾ ഉൾക്കൊള്ളുന്നതാണ് എപ്സ്റ്റീൻ രേഖകൾ.

തുടർന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി തുടക്കത്തിൽ രേഖകൾ അമേരിക്ക പുറത്തുവിട്ടിരുന്നില്ല. എന്നാൽ 2025 ജനകീയ പ്രക്ഷോഭത്തിനും അമേരിക്കൻ കോൺഗ്രസിന്റെ സമ്മർദ്ദത്തിനും വഴങ്ങി ട്രംപ് പ്രസ്തുത രേഖകൾ പുറത്തുവിടുകയായിരുന്നു.
യാത്ര രേഖകൾ,തൊഴിലാളി വിവരങ്ങൾ, ഫോൺ റിക്കോർഡുകൾ, ദൃക്സാക്ഷി വിവരണം, ഈമെയിലുകൾ, വീഡിയോകൾ ഫോട്ടോകൾ എന്നിവ അടങ്ങുന്നതാണ് എപ്സ്റ്റീൻ ഫയൽസ്.

2025 ഡിസംബർ 19നാണ് റിപ്പോർട്ടുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിടുന്നത്. രേഖകളിൽ ഉന്നതരുടെ സ്വാധീനത്താൽ കൃത്രിമത്തങ്ങൾ കയറിക്കൂടിയത് കൂടുതൽ പ്രതിഷേധത്തിന് വഴി വച്ചിട്ടുണ്ട്. നീതിന്യായ വകുപ്പിൽ നിന്നുള്ള രേഖകൾ പ്രകാരം എപ്സ്റ്റീൻ ഫയൽസിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലായിരുന്നു. എന്നാൽ ആയിരക്കണക്കിന് വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഇരകളായവരുടെ മൊഴികൾ പ്രകാരം എപ്സ്റ്റീനിന്റെ പല സുഹൃത്തുക്കളും അതിന്റെതായ പ്രത്യാഘാതങ്ങൾക്ക് നടുവിലാണ്.എപ്സ്റ്റീനിന്റെ ലൈംഗിക ക്രൂരതകൾക്ക് ഇരയായ
വിർജീന ഗിഫർ എന്ന സ്ത്രീയുടെ ബലാൽസംഗം ആരോപണം മൂലം ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രോ മൗണ്ട് ബാറ്റൺ രാജകീയ പദവികളിൽ നിന്നും പുറത്താക്കപ്പെട്ടു. എപ്സ്റ്റീനിന്റെ ഗൂഢാലോചനകളിൽ പങ്കാളിയായ ഗിസ് ലയൻ മാക്സ് വെല്ലിന് ലൈംഗിക കടത്തിന്റെ ഭാഗമായി 20 വർഷത്തെ ശിക്ഷ നൽകപ്പെട്ടു.ഇലോൺ മസ്ക്, ബില്ല് ഗേറ്റ്സ്, ഡോണൾഡ് ട്രംപ്,നോം ചോസ്‌കി, ബിൽ ക്ലിന്റൻ തുടങ്ങിയ പേരുകൾ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ളവരുടെ പേര് വിവരങ്ങൾ അമേരിക്കൻ ഭരണകൂടം പുറത്തുവിട്ടവരുടെ കൂട്ടത്തിലുള്ളവയാണ്.
ബി.ജെ.പി നേതാവ് ഹർദിപ് പൂരിയുമായി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധം തെളിയിക്കുന്ന രേഖകളും അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ഉണ്ട്. രേഖകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷം പാർലമെന്റിൽ വിശദീകരണം തേടിയിരുന്നു. ഇതൊരു ദേശീയ അപമാനമാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചത്.മോദി തന്റെ ഉപദേശപ്രകാരം ഇസ്രായേൽ സന്ദർശിച്ചുവെന്നാണ് എപ്സ്റ്റീൻ ഒരു ഇമെയിലിൽ അവകാശപ്പെട്ടത്.എപ്സ്റ്റീനിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രായേലിൽ വച്ച് അമേരിക്കൻ പ്രസിഡണ്ടിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ, IT WORKED എന്ന് എപ്സ്റ്റീൻ എഴുതിയതായും പവൻ ഖേര ആരോപിച്ചു.ടിബറ്റൻ ബുദ്ധമതാചാര്യനും ആത്മീയ നേതാവുമായ ദലൈലാമയുടെ പേര് 150 ലേറെ തവണയാണ് രേഖകളിൽ പരാമർശിക്കുന്നത്. അധാർമികമായ ഒരു ബന്ധവും എപ്സ്റ്റീനുമായി ദലൈലാമക്ക്‌ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നുണ്ട്.
എപ്സ്റ്റീൻ രേഖകളിൽ പേരുണ്ട് എന്നു കരുതി അവരെല്ലാം എപ്സ്റ്റീനുമായി അവിശുദ്ധ ബന്ധം ഉള്ളവരായിരുന്നു എന്ന് അനുമാനിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ നിലനിൽക്കുന്ന സാഹചര്യ തെളിവുകളെ തള്ളിക്കളയാനും സാധിക്കുന്നതല്ല.

ഏതായാലും ക്രൂരമായ ഒരു വലിയ കൃത്യത്തിന്റെ നടുക്കുന്ന റിപ്പോർട്ടുകളാണ് ഫയൽസിലൂടെ പുറത്തു വന്നിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇരയാ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇതിലെ പ്രതികൾ എല്ലാവരും തന്നെ ശിക്ഷിക്കപ്പെടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Related