കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മലയാളികളായ യു ടി ഖാദർ കെ ജെ ജോർജ് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഉൾപ്പെടെ 13 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സ്ത്യപ്രപതിജ്ഞ ചെയ്തു. ടേം വ്യവസ്ഥയിൽ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഡി.കെ ശിവകുമാർ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ സത്യവാചകം ചൊല്ലിയത്. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.
