കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രകടമാക്കി മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി. പിണറായി സര്‍ക്കാറിലെ 21 മന്ത്രിമാരിലെ 13 പേരും പരാജയപ്പെട്ടു. മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ്, വി.എന്‍ വാസവന്‍, വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു, വീണ ജോര്‍ജ്, ഒ.ആര്‍ കേളു, ചിഞ്ചു റാണി, വി. അബ്ദുറഹ്മാന്‍, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് കൂട്ടത്തോടെ പരാജയപ്പെട്ട മന്ത്രിമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, കെ. രാജന്‍, ജി.ആര്‍ അനില്‍, പി. പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിസഭയില്‍ നിന്ന് ജയിച്ചവര്‍. മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മത്സരിച്ചിരുന്നില്ല. പിണറായി വിജയന്‍ സി.പി.എം ശക്തികേന്ദ്രമായ ധര്‍മ്മടത്തുനിന്ന് ഏറെ കിതച്ചാണ് ജയിച്ചുകയറിയത്. ആദ്യ ആറ് റൗണ്ട് പിന്നിടുമ്പോള്‍ പിണറായിയെ വിറപ്പിച്ച് യു.ഡി.എഫിന്റെ യുവ സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദാണ് മുന്നിട്ടുനിന്നത്. 140 ല്‍ 102 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എല്‍.ഡി.എഫ് 36 സീറ്റുകളിലാണ് വിജയിച്ചത്. ചാത്തന്നൂരും നേമത്തും ബി.ജെ.പി വിജയിച്ചു.
