ഒമാൻ തീരത്തെ കടലാക്രമണത്തിൽ ഇന്ത്യക്കാർ കൊല്പെട്ട സംഭവത്തിൽ ഡൽഹിയിലെ യുഎസ് നയതന്ത്ര പ്രതിനിധി ജോസൺ മേക്സിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. മേഖലയിലെ സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നതാണെന്നും ഇത്തരം നടപടികൾ ഉടൻ നിർത്തണമെന്നും ഇന്ത്യ അറിയിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. അമേരിക്കൻ ആക്രമണത്തിൽ മുമ്പ് കാണാതായ രണ്ടുപേരും മരിച്ചതായി ഔദ്യോഗികമായി ഇന്ത്യ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഇന്ത്യയുടെ അമേരിക്കയോടുള്ള നയം മൃദു സമീപനമാണ് എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. നാവികരുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്കയെ കുറ്റപ്പെടുത്തുന്നില്ലെന്ന് സിപിഎം വിമർശിച്ചു. നാവികരുടെ സുരക്ഷയ്ക്ക് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ ഉടനെ അവസാനിപ്പിക്കണമെന്നും രൺധീർ ജയിസ് വാൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പതിനെണ്ണായിരത്തോളം നാവികരാണ് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായി ഉള്ളത്. ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരത്തിന് ശ്രമിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
