കാസർകോട് മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയ സാധ്യതയെന്ന് സി.പി.എം വിലയിരുത്തൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ 50,000 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തുമെന്നും വിലയിരുത്തൽ. ബിജെപി ഒന്നാംസ്ഥാനത്തും എൽഡിഎഫ് രണ്ടാം സ്ഥാനത്തും എന്ന രീതിയിലാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. വർഷങ്ങളായി യു.ഡി.എഫ് ആണ് മണ്ഡലത്തിൽ വിജയിച്ചു കൊണ്ടിരുന്നത്.
എൽ.ഡി.എഫ് ഏറെ പിന്നിലുള്ള മണ്ഡലവും കൂടിയാണിത്. പോയ വർഷങ്ങളെ അപേക്ഷിച്ച് എൽ.ഡി.എഫ് നില മെച്ചപ്പെടുത്തും എന്നാണ് സിപിഎം കണക്കുകൂട്ടൽ.2021ൽ 28,000 വോട്ട് നേടിയ എൽ.ഡി.എഫ് ഇപ്രാവശ്യം 50,000 വോട്ടുകൾ എന്ന നിലയിലേക്ക് ഉയരുമെന്നും പാർട്ടി വിലയിരുത്തുന്നു. എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നാകുമെന്നും ഇത് ബി.ജെ.പി സ്ഥാനാർഥി അശ്വനി വൈഷ്ണവിന്‍റെ വിജയസാധ്യത കൂട്ടുമെന്നും മണ്ഡലം കമ്മിറ്റി വിലയിരുത്തി.
യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലത്തിൽ ബിജെപി – എൽഡിഎഫ് ഡീലാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരു മുൻകൂർ ജാമ്യം എന്ന നിലയിൽ വേണം കമ്മിറ്റിയുടെ ഈ വിലയിരുത്തലിനെ നോക്കി കാണാൻ.
