വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട സിപിഎം കോണ്‍ഗ്രസ്സ് വാദ-പ്രതിവാദങ്ങള്‍ക്കിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ചോദ്യവുമായി കോണ്‍ഗ്രസ്സ് നേതാവ് രാജു പി. നായര്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് രാജു പി. നായര്‍ ചോദ്യങ്ങളുന്നയിച്ചത്.
എന്തുകൊണ്ടാണ് ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന് നല്‍കിയതെന്നും എങ്ങനെയാണ് ഡിവൈഎഫ്‌ഐയുടെ പണം സിഎസ്ആര്‍ ആയി ആയി രേഖപ്പെടുത്തപ്പെട്ടതെന്നും രാജു പി. നായര്‍ ചോദിച്ചു. ഡിവൈഎഫ്‌ഐക്ക് വേണ്ടി ആ 20 കോടി നല്‍കിയത് ഊരാളുങ്കല്‍ സോസൈറ്റി ആണോ എന്നും സംശയമുന്നയിക്കുന്നുണ്ട് അദ്ധേഹം. ഞാന്‍ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളില്‍ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം.എ. ബേബി, എന്തുകൊണ്ടാണ് രണ്ട് ദിവസം കഴിഞ്ഞിട്ടും പിരിച്ച പണത്തിന്റെ കണക്ക് പുറത്തു പറയാത്തതെന്നും രാജു പി. നായര്‍ ചോദിക്കുന്നു.
ഇതുവരെ CMDRF ല്‍ ജനങ്ങള്‍ സംഭാവന ചെയ്ത 773 കോടി രൂപ മാത്രമാണ് ചര്‍ച്ചയില്‍ വന്നിട്ടുള്ളത്. ഡിവൈഎഫ്‌ഐ ആക്രി പിരിച്ച് ഉണ്ടാക്കിയ കോര്‍പറേറ്റ് മണി സിഎസ്ആര്‍. ഫണ്ടായി നല്‍കിയത് വയനാട് ടൗണ്‍ഷിപ് പ്രോജക്ട് നിര്‍വ്വഹണ ഏജന്‍സിയായ പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ യൂണിറ്റിലേക്കാണ്. ഈ അക്കൗണ്ടില്‍ മറ്റ് സ്‌പോണ്‍സര്‍മാരും പൈസ നല്‍കിയതായി അറിയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമെ പ്രോജക്ട് ഇംപ്‌ളിമെന്റേഷന്‍ യൂണിറ്റില്‍ ലഭിച്ച തുക എത്ര? എന്ന ചോദ്യവും മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാജു പി. നായര്‍ ചോദിക്കുന്നുണ്ട്.
രാജു പി. നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സിപിഎമ്മിനോട് ഏഴ് ചോദ്യങ്ങള്‍
1. CMDRF ല്‍ കൂടി അല്ലാത്ത വയനാട് ടൗണ്‍ഷിപ്പിന്റെ പേരില്‍ പ്രോജെക്ട് ഇമ്പ്‌ലിമെന്റേഷന്‍ യുണിറ്റിലൂടെ എത്ര കോടി പിരിച്ചു?
2. ടൗണ്‍ഷിപ്പിനായി ഊരാളുങ്കല്‍ സോസൈറ്റിക്ക് എത്ര രൂപയുടെ കരാറാണ് ടെണ്ടര്‍ പോലുമില്ലാതെ നല്‍കിയത്?
3. കരാര്‍ പ്രകാരം എന്തൊക്കെ പ്രവര്‍ത്തികളാണ് അവിടെ ചെയ്യുന്നത്? (മാധ്യമങ്ങളെ പോലും അവിടെ 299 കോടി ഭീകരമായ കൊള്ളയാണെന്ന് സമ്മതിക്കുന്നുണ്ട്). കരാര്‍ രേഖ പുറത്ത് വിടാന്‍ തയ്യാറുണ്ടോ?
4. ഇത് വരെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രം സംഭാവന ചെയ്യാന്‍ പറഞ്ഞതിന് ശേഷം CPM കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ പ്രത്യേക ഫണ്ടിലൂടെ എത്ര കോടി പിരിച്ചു? ദുരിതാശ്വാസ നിധിക്ക് വേണ്ടി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എന്ത് കൊണ്ട് പണം പിരിച്ചു? ഞാന്‍ ആരോപണം ഉന്നയിച്ച് അര മണിക്കൂറിനുള്ളില്‍ കൊടുത്തതിന്റെ രേഖ പുറത്തു വിട്ട എം. എ. ബേബി, പണം പിരിച്ച കണക്ക് പുറത്തു പറയാന്‍ എന്ത് കൊണ്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മടിക്കുന്നു? കൊടുത്തതല്ല, പിരിച്ചത് എത്ര എന്നാണ് ചോദ്യം.
5. DYFI എന്ത് കൊണ്ട് ദുരിതാശ്വാസ നിധിയില്‍ പണം നല്‍കാതെ PIU വില്‍ നല്‍കി? എങ്ങനെ ആണ് DYFI യുടെ പണം CSR ആയി രേഖപ്പെടുത്തപ്പെട്ടത്?
6. DYFI ക്ക് വേണ്ടി ആ 20 കോടി നല്‍കിയത് ഊരാളുങ്കല്‍ സോസൈറ്റി ആണോ?
7. എന്ത് കൊണ്ട് രണ്ട് വര്‍ഷത്തോട് അടുക്കുമ്പോഴും ഒരാള്‍ക്ക് പോലും താമസയോഗ്യമായ വീട് ഉണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു?
ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരാണ് സി.പി.എം. അവര്‍ നടത്തിയ ആസൂത്രിതമായ കൊള്ള മറച്ചു വയ്ക്കുന്നതിന് വേണ്ടി ആ കുറ്റം കോണ്‍ഗ്രസില്‍ ആരോപിച്ച് രക്ഷപ്പെടാനാണ് നോക്കുന്നത്.
