August 9 Sunday 2026

സി കെ ജാനുവിന്റെ പൊയറ്റിക് റിവഞ്ച്

 

സി കെ ജാനു മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്ന വിഡിയോ കാണുകയായിരുന്നു. അപാരമായ കോൺഫിഡൻസുള്ള അവരുടെ ബോഡി ലാംഗ്വേജ് കേരളം എന്ന ഒരു റേസിസ്റ്റ് ഇടത്തിനു ചില്ലറ പ്രശ്നങ്ങൾ ഒന്നുമല്ല ഉണ്ടാക്കാൻ പോകുന്നത്. അത്രക്ക് വംശീയമായി ഭരണകൂടവും സമൂഹവും പോലീസിംഗും എല്ലാം ആക്രമിച്ച ഒരു സ്ത്രീയാണ് ഇതേ കേരളത്തിന്റെ മൈക്കിന് മുന്നിൽ നെഞ്ചും വിരിച്ച് നിന്ന് സംസാരിക്കുന്നത്. ഈ മൈക്ക് പിടിക്കുന്ന റിപ്പോർടർമാരിൽ ഒരൊറ്റ ആദിവാസി ഇല്ലാത്തതാണ് ഇതിലെ മറ്റൊരു പൊയറ്റിക് റിയാലിറ്റി. അവർ സി കെ ജാനുവിന്റെ ഉത്തരത്തിന് വേണ്ടി കാത്തിരിക്കുന്നു. രോമം എഴുന്നേറ്റ് നിൽക്കുന്ന ഒരു ഫീൽ ആണ് അത്.

എങ്ങനെയാണ് സി കെ ജാനു എന്ന ഒരു താര/വീര/രാഷ്ട്രീയ പരിവേഷം കേരളത്തിൽ രൂപപ്പെടുന്നത്? എങ്ങനെ ആണ് സി കെ ജാനു വ്യത്യസ്ത ആകുന്നത്? കേരളത്തിന്റെ/നവോത്ഥാന കേരളത്തിന്റെ ആദിവാസി വിരുദ്ധ വംശീയതക്ക് എതിരെ പൊരുതി കൊണ്ടാണ് അതേ കേരളത്തിന്റെ പൊതു ഇടത്തിലെ വിസിബിലിറ്റിയിൽ അവർ ഒരു കസേര ഇട്ട് ഇരിക്കുന്നത് എന്ന ഒറ്റ കാരണം തന്നെ ആണ്. മറ്റേതൊരു പൊതു രാഷ്ട്രീയ നേതാവിനും വാഴ്ത്തുപാട്ടിന് ഇവിടത്തെ കേരളം എന്ന ജാതി സ്പേസിന്റെ പിന്തുണ ഉണ്ടായിരുന്നു. പക്ഷേ സി കെ ജാനു എന്ന ആദിവാസി സ്ത്രീക്ക് അത്തരം പിന്തുണകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മുത്തങ്ങ എന്ന ചരിത്രപരമായ പോരാട്ടത്തിൽ പോലീസിന്റെ ചവിട്ടേറ്റ് മുഖം വീങ്ങി അനേകം ആദിവാസികളുടെ കൂടെ കിടക്കേണ്ടി വന്ന സി കെ ജാനുവിന്റെ തടിച്ചു വീർന്ന മുഖം കേരളത്തിൽ ഒരു ഐക്കൺ ആയി. ആ ഫോട്ടോ ചിലപ്പോൾ “അവൾക്ക് അങ്ങനെ തന്നെ വേണം” എന്ന രീതിയിൽ കൂടെ ആയിരിക്കാം കേരളത്തിന്റെ വംശീയ മനസാക്ഷി സ്വീകരിച്ചത്. അവിടെ നിന്ന് അവർ പിന്നീട് കേരളത്തിന്റെ പ്രതിപക്ഷമായി ബൈനറി മോഡിൽ കേരളത്തെ ചീത്ത പറയാനല്ല ശ്രമിച്ചത്. കംപ്ലൈൻ്റ് നിരത്തുകയല്ല ചെയ്തത്. പക്ഷേ ഇതേ കേരളത്തിന്റെ സവർണതയോടു എൻഗേജ് ചെയ്യാനാണ് ശ്രമിച്ചത്. അതാണ് സി കെ ജാനുവിന്റെ തന്ത്രപരമായ പൊളിറ്റിക്കൽ ടാക്ടിക്സ്/ മൂവ്മെൻ്റ്.

അത്തരം ഒരു ട്രാജക്ടറിയിലാണ് അവർ അവരെ ചവിട്ടിയ അതേ പോലീസിനെ അയച്ച ഒരു രാഷ്ട്രീയ പാർട്ടിയുമായി ഡീൽ വെക്കുന്നത്. ഒരു മന്ത്രി സ്ഥാനം എന്നതിനപ്പുറം ഒന്നും അവർ പ്രതീക്ഷിക്കുന്നുമുണ്ടാകില്ല. മുത്തങ്ങ സമരത്തിന് ശേഷം അരി വാങ്ങിക്കാൻ റേഷൻ കടയിൽ പോയ ആദിവാസികളെ പൊലീസിന് പിടിച്ച് കൊടുത്ത കേരളത്തിന് മുന്നിൽ നിന്നാണ് ഇന്ന് അവർ സംസാരിക്കുന്നത്. കൊടിയ തീവ്രവാദികൾ എന്ന് മുത്തങ്ങ സമരത്തിന് ശേഷം ആദിവാസികളെ വെണ്ടയ്ക്ക നിരത്തിയ അതേ മാധ്യമങ്ങൾ ഗതികെട്ട് ഇന്ന് അവരുടെ ബൈറ്റിനായി കൂടി നിൽക്കുകയാണ്. പൊയറ്റിക് റിവഞ്ച് എന്നാൽ ഇതാണ്. ഇവിടെ കേരളം മുന്നോട്ട് വെക്കുന്ന പൊളിറ്റിക്കൽ മൊറാലിറ്റിയുടെ ഹിപ്പോക്രാറ്റിക് ഡബിൾ സ്റ്റാൻഡ് അവർക്ക് വെറും രോമം മാത്രമായിരിക്കും.

സി കെ ജാനുവിൻ്റെ ഈ ട്രാജക്ടറിയിൽ പൊളിറ്റിക്കൽ മൊറാലിറ്റി പഠിപ്പിക്കാൻ ശ്രമിക്കുന്ന അണ്ണന്മാരൊക്കെ കുരു പൊട്ടി മരിക്കുകയേ ഉള്ളൂ.

(കടപ്പാട് -രൂപേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് )

Related