ചൂരല്‍മല-മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ തിങ്കളാഴ്ച താമസം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ നിര്‍മിച്ച 51 വീടുകളിലാണ് താമസം തുടങ്ങുക. വീട്ടിലെ കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഫെബ്രുവരി 28ന് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോലും ആധാരവും കൈമാറിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായ വീടുകളില്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ താമസത്തിനുള്ള മുഴുവന്‍ സൗകര്യങ്ങളോട് കൂടിയാണ് വീട് കൈമാറുന്നത്. മേപ്പാടി തൃക്കൈപറ്റയില്‍ എട്ട് സെന്റ് ഭൂമിയില്‍ മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും കിച്ചനും വര്‍ക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമുള്‍പ്പെടെ 1060 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകളാണ് ലീഗ് ഒരുക്കിയിരിക്കുന്നത്. മറ്റു വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 105 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ലീഗ് പ്രഖ്യാപിച്ചിട്ടുള്ളത്.
