കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രഖ്യാപനം നടത്തിയത്. കേരളം ആകാംക്ഷയുടെ കാത്തിരുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇതോടെ വിരാമമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായി പത്ത് ദിവസം പിന്നിട്ട ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുന്നത്. കേരളത്തിലെ മുന്‍കാല കെപിസിസി പ്രസിഡണ്ടുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവരെ നേരിട്ട് കേട്ടതിനു ശേഷമാണ് ഹൈ കമാന്‍ഡ് വിഡി സതീശനിലേക്ക് എത്തിയത്. കോണ്‍ഗ്രസ് നേതാക്കന്മാരുടെയും എംഎല്‍എമാരുടെയും പിന്തുണ കെ.സി വേണുഗോപാലിനാണ് ഉണ്ടായിരുന്നതെങ്കിലും ശക്തമായ ജനപിന്തുണയെ അടിസ്ഥാനമാക്കിയാണ് ഹൈക്കമാന്‍ഡ് വിഡി സതീശന്‍ എന്ന പേരിലേക്ക് എത്തിയത്.
