കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ വികസന വിവേചനം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ കുറ്റപ്പെടുത്തി. കടുത്ത അസന്തുലിതത്വമാണ് പദ്ധതികള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ സ്വീകരിച്ചത്. ഏറ്റവും കൂടതല്‍ തുക അനുവദിച്ചത് കണ്ണൂര്‍ ജില്ലക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 20.4 ശതമാനമാണ് കണ്ണൂരിന് അനുവദിച്ചത്. രണ്ടാമത് തിരുവനന്തപുരം ജില്ലയില്‍ (16.7 ശതമാനം). പാലക്കാടിന് 15 ശതമാനവും എറണാകുളത്തിന് 11.4 ശതമാനവുമാണ് അനുവദിച്ചത്. മറ്റു ജില്ലകള്‍ക്ക് പത്തില്‍ താഴെ ശതമാനം തുകയാണ് അനുവദിച്ചത്. ധവളപത്രം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
