October 14 Wednesday 2026

പുഴുത്ത പട്ടിയെന്ന് വിളിച്ചു; മരണത്തിന് കാരണം എച്ച്ഒഡിയുടെ ജാതി അധിക്ഷേപം – നിധിന്‍ രാജിന്റെ കുടുംബം

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. പുഴുത്ത പട്ടിയെന്നാണ് എച്ചഒഡി മകനെ വിളിച്ചിരുന്നതെന്നും നിരന്തരമായി ജാതി പറഞ്ഞ് മകനെ ആക്ഷേപിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. കറുത്തവനമെന്നും കുളിക്കാത്തവനെന്നും വിളിച്ച മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ വെച്ച് അപമാനിച്ചിരുന്നുവെന്നും ആരോപിക്കുന്നു. ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായ ഡോ. എം.കെ സറാമിന് എതിരായാണ് കുടുംബത്തിന്റെ ആരോപണം.

മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നും കുടുംബം പറയുന്നു. വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ നിധിന്‍ അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പറയുന്നു. മകന്‍ ക്രൂരമായി റാഗിങ് നേരിട്ടെന്നും പിതാവ് ആരോപിച്ചു. അവിടെ റാമെന്ന് പേരുള്ള ഒരു എച്ച്ഒഡി ഉണ്ട്. അദ്ദേഹവും മകനുമായി നിരന്തരം പ്രശ്‌നമാണ്. പഠിത്തത്തില്‍ മുന്‍പന്തിയിലായിരുന്ന അവനെ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. പുഴുത്ത പട്ടിയെ പോലെയാണ് നിന്നെ കാണുന്നതെന്ന് പറഞ്ഞ് പല ദിവസവും കുട്ടികളുടെ മുന്നില്‍ അപമാനിച്ചു പിതാവ് പറഞ്ഞു.വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

 

Related