തുടർഭരണം വേണ്ടെന്നും ഇപ്പോൾ ഇടതാണ് കോൺഗ്രസ് എന്നും പ്രമുഖ സാമൂഹിക നിരീക്ഷകൻ ഡോക്ടർ ആസാദ്.കേരളത്തിലെ രാഷ്ട്രീയ ബോധത്തിൽ കഴിഞ്ഞ 20-30 വർഷങ്ങളായി വലിയ മാറ്റങ്ങൾ സംഭവിച്ചു.വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ പ്രത്യക്ഷമായ വീഴ്ചകൾ സംഭവിച്ചിരിക്കുന്നു.സാമൂഹ്യ വിഭജനം വർദ്ധിച്ചു, ദളിത്, ആദിവാസി വിഷയങ്ങൾ പരാമർശിക്കപ്പെടാതെ പോകുന്നു.യുഡിഎഫ് മുന്നോട്ടു വരേണ്ടതുണ്ട് ബിഗ് ബ്രേക്ക് ആവശ്യമാണ്.പുതിയ സാമ്പത്തിക അധിനിവേശ ശക്തികൾക്ക് കേരളത്തിൽ കടന്നു വരാൻ കഴിഞ്ഞു, ഇത് ഇടതുപക്ഷത്തിൻറെ നിലപാട് കൊണ്ടുള്ള ഒരു പരാജയമാണ്.സിപിഎം നവലിബറൽ സാമ്പത്തിക നയങ്ങൾ സ്വീകരിക്കുകയും കോർപ്പറേറ്റ് അജണ്ടകൾ പിന്തുടരുകയും ചെയ്തു.
1996-ൽ ജനകീയ ആസൂത്രണം എന്ന ആശയം പരിചയപ്പെടുത്തി, ഗ്രാമതല വികസനത്തിന് ഫണ്ടുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു, എന്നാൽ ഇന്ന് അത് നിലനിൽക്കുന്നില്ല.കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനകീയ ആസൂത്രണത്തെ പൂർണമായും മറന്നുപോയി.സിംഗിൾ വിൻഡോ സിസ്റ്റം വഴി കോർപ്പറേറ്റുകൾക്കും ഭരണകൂടത്തിനും നേരിട്ട് ഇടപെടലുകൾ സാധ്യമാക്കിയെന്നും ആസാദ് കൂട്ടിച്ചേർത്തു.
പൊതുജനബോധം അഴിമതിയെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരിക്കുന്നുവെന്നും
പൊതു ധനത്തിന്റെ ദുരുപയോഗം, പൊതുഘടനങ്ങളുടെ കൂടുതലുംകോർപ്പറേറ്റുകൾക്ക് അനുകൂലമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിമതിക്കേസുകളും നിയമന വിവേചനങ്ങളും ഉണ്ടാകുന്നുവെന്നും , എന്നാൽ അധികാരികൾ രാജിവെക്കാതെ തുടരുന്നുവെന്നും ആസാദ് സൂചിപ്പിച്ചു.
