August 9 Sunday 2026

നിയമസഭാ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ് ആരംഭിച്ചു | Election Beats

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഹോം വോട്ടിങ് ആരംഭിച്ചു. 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും, ഇലക്ടറല്‍ റോളില്‍ അടയാളപ്പെടുത്തിയിട്ടുള്ള 40 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ നാല് വരെയാണ് ഹോം വോട്ടിങ്ങിനുള്ള അവസരം. സമ്മതിദാനം എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കണമെന്ന ലക്ഷ്യവുമായാണ് ഇലക്ഷന്‍ കമ്മിഷന്‍ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മുന്‍കൂട്ടി അപേക്ഷിച്ചവര്‍ക്കാണ് ഹോം വോട്ടിങിന് അവസരമുണ്ടാവുക.

ഹോം വോട്ടിംഗിന്റെ പ്രധാന സവിശേഷതകളായി ഇലക്ഷന്‍ കമീഷന്‍ പറയുന്നത്:
പൂര്‍ണ്ണമായ രഹസ്യസ്വഭാവം: വോട്ടിങിന്റെ രഹസ്യസ്വഭാവം പൂര്‍ണ്ണമായും കാത്തുസൂക്ഷിക്കുന്നു.
കര്‍ശന സുരക്ഷ: ബാലറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റീല്‍ സ്യൂട്ട്‌കേസുകള്‍ ഉപയോഗിക്കുന്നു.
മുന്‍കൂര്‍ അറിയിപ്പ്: പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കുന്നു.
സുരക്ഷാ സജ്ജീകരണങ്ങള്‍: സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പോളങ് സംഘവുമാണ് വീടുകളില്‍ എത്തുന്നത്.
വീഡിയോ റെക്കോര്‍ഡിംഗ്: സുതാര്യത ഉറപ്പാക്കാന്‍ വോട്ടിങ് പക്രിയ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തുന്നു.
വോട്ടിങ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടി പതിനിധികളുടെ സാന്നിദ്ധ്യം അനുവദിക്കും.

Related