October 13 Tuesday 2026

കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ജി. സുധാകരനും ഒറ്റുകാരെന്ന് അശോകന്‍ ചെരുവില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞ്ഞെട്ടിച്ച് ഉജ്വല വിജയം നേടിയ ജി സുധാകരനും കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ഒറ്റുകാരെന്ന് ഇടതുപക്ഷ എഴുത്തുകാരനും പുരോഗമന കലാസാഹിതി വൈസ്പ്രസിഡണ്ടുമായ അശോകന്‍ ചെരുവില്‍. പാര്‍ട്ടി കോട്ടകളില്‍ സിപിഎമ്മിനുണ്ടായ പരാജയത്തിന് കാരണം കണ്ണൂരിലെയും ആലപ്പുഴയിലെയും പാര്‍ട്ടി നേതാക്കളുടെ വീഴ്ചയാണെന്ന് അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് എഴുതിയ കുറിപ്പില്‍ പറയുന്നു. പാര്‍ട്ടി വിട്ടവര്‍ രാഷ്ട്രീയ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് സിപിഎം വിരുദ്ധ ഏകീകരണത്തിന് വഴിയൊരുക്കിയെന്നും അദ്ധേഹം പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. ജി. സുധാകരന്റെയും കുഞ്ഞികൃഷ്ണന്റെയും ടി.കെ ഗോവിന്ദന്റെയും പേരെടുത്ത്് പറയാതെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് അശോകന്‍ ചെരുവില്‍ കുറിപ്പിട്ടിരിക്കുന്നത്.

അശോകന്‍ ചെരുവിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ പാര്‍ട്ടിസംഘടനക്കുള്ളില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതില്‍ സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍, ആലപ്പുഴ ഘടകങ്ങള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ലജ്ജയുമില്ലാതെ രാഷ്ട്രീയശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് വലതുപക്ഷ ഏകീകരണം ഉണ്ടാക്കി ഈ ഒറ്റുകാര്‍ നേടിയ ‘വിജയങ്ങളെ’ അവജ്ഞയോടെ തള്ളിക്കളയുന്നു’

Related