പ്രമുഖ ഗായകി ആശ ഭോസ് ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ ആനന്ദ് ഭോസ് ലെ ആണ് മരണ വിവരം പുറത്തുവിട്ടത്. ഇന്ത്യൻ സംഗീത വ്യവസായത്തെ കൈപ്പിടിയിൽ ഒതുക്കിയ ഗായികയായിരുന്നു. ആശയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണ്. എട്ടു പതിറ്റാണ്ടോളം ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന അവർ 12,000 ഓളം ഗാനങ്ങൾ ആലപിച്ചു.1993 ൽ മഹാരാഷ്ട്രയിലെ ഗോറിൽ ഒരു സംഗീത കുടുംബത്തിൽ ജനനം. പിതാവ് ദീനനാത് മങ്കേഷ്കറിൽ നിന്നും സംഗീതം അഭ്യസിച്ചു.1943 ൽ പുറത്തിറങ്ങിയ മജ ഭാൽ എന്ന മറാത്തി ചിത്രത്തിൽ ആദ്യമായി ഗാനമാലപിച്ചു.മുഹമ്മദ് റാഫിയുമായും കിഷോർ കുമാറുമായും ചേർന്ന് ആലപിച്ച ഗാനങ്ങൾ ക്ലാസിക്കുകളായി ചരിത്രത്തിൽ ഇടംപിടിച്ചവയാണ്.1981 ലും 1987 ലും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി.പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഭോസ് ലെയുടെ അസാധാരണമായ സംഗീത യാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തിരുന്നതായി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
