ദരിദ്രർക്ക് തിരിച്ചടിയാവുകയാണ് അന്ത്യോദയ ഗുണഭോക്താക്കൾക്കായുള്ള സൗജന്യ റേഷൻ വിഹിതം വെട്ടി കുറയ്ക്കാൻ പോകുന്ന കേന്ദ്രസർക്കാർ തീരുമാനം. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അന്ത്യോദയ അന്നയോജന പദ്ധതിയിൽ റേഷൻ വീതം കുറയ്ക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതിയുടെ ഭാഗമായാണ്. ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം നൽകുന്നത് മഞ്ഞ കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെയാണ്. പദ്ധതി പ്രകാരം അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഒരാൾക്ക് 7 കിലോ വീതം ഭക്ഷ്യധാന്യം നൽകുന്നതാണ് ഭേദഗതി. ഒരു കുടുംബത്തിന് 35 കിലോ എന്ന നിലയിലേക്ക് പരമാവധി ലഭിക്കുന്ന ഭക്ഷ്യധാനത്തിന്റെ അളവ് ലഭ്യമാക്കും. നിലവിൽ വിഹിതം നൽകുന്നത് പിങ്ക് നീല കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ്. മഞ്ഞക്കാർഡുകാർക്ക് ഇതേ മാതൃകയാണ് നടപ്പാക്കുന്നത്. 5,94,448 കുടുംബങ്ങളിലായി
18,33,360 അന്ത്യോദയ ഗുണഭോക്താക്കൾ ആണ് കേരളത്തിലുള്ളത്. രാജ്യത്തെ അതി ദരിദ്രർക്ക് വേണ്ടിയാണ് അന്ത്യോദയ അന്നയോജന പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. എന്നാൽ ആ ഉദ്ദേശത്തിന് ഘടകവിരുദ്ധമാണ് നിലവിലെ ഭേദഗതി. ഭിന്നശേഷിക്കാർ ആരോഗ്യമില്ലാത്ത രോഗികൾ വിധവകൾ എന്നിവരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതി നടപ്പിൽ വരുന്നതോടുകൂടി രണ്ടുപേരുള്ള കുടുംബത്തിന് 35 കിലോ എന്നത് 14 കിലോ ആയി കുറയും. അഞ്ചുപേരിൽ കൂടുതൽ കുടുംബത്തിൽ ഉണ്ടെങ്കിലും പരമാവധി 35 കിലോ മാത്രമേ ലഭിക്കുകയുള്ളൂ.
