ബംഗാളിലെ കനത്ത തോൽക്കു പിന്നാലെ തൃണമൂൽ കോണ്ഡഗ്രസ്സിൽ രൂപപ്പെട്ട കലാപം കൂടുതൽ രൂഭമായി തുടരുകയാണ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ വിമത പക്ഷത്തേക്ക് കൂറുമാറി. ശേഖർ റോയ്, സുസ്മിത ദേവ് എന്നിവരുടെ രാജിക്ക് പിന്നാസലെ പ്രകാശ് ബാരൈക് കൂടി രാജിവെച്ചു. ഈ ആഴ്ച രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി എംപിയാണ് പ്രകാശ് ബാരൈക്. അദ്ദേഹം ഇന്ന് രാവിലെ 11 മണിക്ക് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഈ രാജിയോടെ രാജ്യസഭയിൽ ടിഎംസിയുടെ അംഗബലം 10 ആയി കുറയും.
“രാജ്യസഭയിലെ എന്റെ അംഗത്വം ഞാൻ ഇതിനാൽ രാജിവെക്കുന്നു, ഇത് ഉടനടി പ്രാബല്യത്തോടെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രാജ്യസഭാംഗമെന്ന നിലയിലുള്ള എന്റെ കാലാവധിയിൽ എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നൽകിയ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിക്കും, ഡെപ്യൂട്ടി ചെയർമാനും, രാജ്യസഭാ സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു,” ബാരൈക് തന്റെ കത്തിൽ വ്യക്തമാക്കി. “ബംഗാളിലെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഞാനും എന്റെ രാജി സമർപ്പിച്ചിരിക്കുകയാണ്,” അദ്ദേഹം സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു.
