August 11 Tuesday 2026

അണ്ണാമലൈ ബിജെപി വിട്ടു; പുതിയ പാര്‍ട്ടി രൂപികരിക്കും

ബി ജെ പി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ബി ജെ പി വിട്ടു.ഡൽഹിയിൽ എത്തിയ അണ്ണാമലൈ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ അബിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി ജെ പിയുമായി നല്ല നിലയിൽ പിരിയാനാണ് താൽപര്യം എന്നാണ് അണ്ണാമലൈ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബി ജെ പിയിൽ തനിക്കിനി ഭാവിയില്ലെന്ന തിരിച്ചറിവിലാണ് അണ്ണാമലൈ ബി ജെ പിയിൽ നിന്നും രാജിവെക്കുവാൻ തീരുമാനിച്ചത് എന്നാണ് വിവരം. സ്വന്തം പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകാനാണ് അണ്ണാമലയുടെ നീക്കങ്ങൾ എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈക്ക് രാജ്യസഭാ അംഗത്വം പാർട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അണ്ണാമലൈ അത് നിരസിക്കുകയായിരുന്നു. ആറു വർഷത്തെ സജീവ ബി ജെ പിയിലെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷമാണ് അണ്ണാമലൈ പാർട്ടി വിടുന്നത്. തന്റെ പ്രവർത്തന കാലയളവിൽ നാലുവർഷവും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു അണ്ണാമലൈ.

Related