ബിജെപി വിട്ട തമിഴ്നാട് മുൻ സ്റ്റേറ്റ് പ്രസിഡണ്ട് അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നു. ഇതിൻറെ ഭാഗമായി ‘വി ദ ലീഡേഴ്സ്’ എന്ന കൂട്ടായ്മക്ക് രൂപം നൽകി. കൂട്ടായ്മയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇതിനോടകം പതിനേഴ് ലക്ഷത്തോളം ആളുകൾ അംഗത്വമെടുത്തു. ജൂൺ അഞ്ചിനാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ ഔദ്യോഗികമായി ബിജെപി വിട്ടത്. തൊട്ടുപിന്നാലെ പുതിയ പ്രസ്ഥാനം ആരംഭിക്കാനുള്ള തന്റെ താൽപ്പര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു
“കലാം സ്കൂൾ ഓഫ് ഐഡിയോളജി” എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പ്രസ്ഥാനം. ‘വി ദ ലീഡേഴ്സ്’ (We The Leaders) എന്ന് പേരിട്ടിരിക്കുന്ന ഈ പാർട്ടി ‘എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന സംഘടനയ്ക്ക് കീഴിലായിരിക്കും പ്രവർത്തിക്കുകയെന്ന് അണ്ണാമലൈ വ്യക്തമാക്കി.
