August 13 Thursday 2026

അതിജീവന പാഠങ്ങളുടെ രണ്ട് വർഷങ്ങൾ;തൂഫാനുൽ അഖ്സയെ വായിക്കുമ്പോൾ

‘ലളിതമായ ഭാഷാകൗശലംകൊണ്ട് സത്യത്തെ മറയ്ക്കാൻ എളുപ്പമാണ്: നിങ്ങൾ ‘രണ്ടാമത്’ സംഭവിച്ചത് പറഞ്ഞുതുടങ്ങുക…

‘രണ്ടാമതായ്’ എന്ന് കഥ തുടങ്ങുക, ലോകം കീഴ്മേൽ മറിയും.

‘രണ്ടാമതായി’ എന്ന് കഥ തുടങ്ങുക, റെഡ്‌ഇന്ത്യക്കാരുടെ അമ്പുകളാവും ആദ്യ ത്തെ കുറ്റവാളികൾ,വെള്ളക്കാരുടെ തോക്കുകൾ മുഴുവൻ ഇരകളായി മാറും.

‘രണ്ടാമതായി’ എന്ന് തുടങ്ങേണ്ട കാര്യമേയുള്ളു,വെള്ളക്കാരോടുള്ള കറുത്തവർഗക്കാരൻ്റെ ക്രോധം കിരാതമായി മാറാൻ.

‘രണ്ടാമത്’ എന്ന് തുടങ്ങിയാൽ, ബ്രിട്ടീഷുകാരുടെ ദുരന്ത ങ്ങൾക്ക് കാരണക്കാരൻ ഗാന്ധിയായിത്തീരും.

‘രണ്ടാമത്’ എന്ന് കഥ തുടങ്ങേണ്ട കാര്യമേയുള്ളൂ, കരിഞ്ഞുപോയ വിയറ്റ്നാംകാർ നാപാം ബോംബുകൊണ്ട് മനുഷ്യരാശിയെ മുറിവേൽപ്പിക്കുകയായി…’

(റാമല്ല ഞാൻ കണ്ടു: മുറീദ്ബർഗുതി.
വിവ: അനിതതമ്പി).

ഹാന്നിബാൽ ഡിറ്റക്റ്റീവ് എന്ന് കേട്ടിട്ടുണ്ടോ?

തങ്ങളുടെ സൈനികർ ബന്ദികളായി പിടിക്കപ്പെടുന്നത് തടയാൻ അവനെ കൊല്ലാൻ സൈന്യത്തിന് നിർദേശം നൽകുന്നതിനെയാണ് ഹാന്നിബാൽ ഡിറ്റക്റ്റീവ് എന്ന് പറയുന്നത്.ഹാന്നിബാൽ ഡിറ്റക്റ്റീവിനെക്കുറിച് ഇപ്പോൾ പറയാനുണ്ടായ കാരണം എന്താണന്നല്ലേ പറയാം.
ഇസ്രായേൽ അധിനിവേശ ഹിംസകൾക്കെതിരെ ഫലസ്തീനികൾ നടത്തിയ ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡിന് രണ്ടര വർഷം തികയുന്ന ഈ ഒക്ടോബർ മാസം പുറത്തിറങ്ങിയ പുസ്തകമാണ് “തൂഫാനുൽ അഖ്‌സ അതിജീവനത്തിന്റെ പാഠം” എന്ന പുസ്തകം.

നേരത്തെ പരാമർശിച്ച ഹാന്നിബാൽ ഡിറ്റക്റ്റീവിനെ കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത് ഈ പുസ്തകത്തിലൂടെയാണ്. സൈന്യത്തിന്റെ റൈഡുകളും ഓപ്പറേഷനുകളും നിരവധി ഇസ്രായേൽ ബന്ദികളെയും അവർക്ക് കാവൽ നിന്നവരെയും കൊലപ്പെടുത്തിയ വിവരം ഇസ്രേലികൾ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതാണ്.കുപ്രസിദ്ധമായ ഹാന്നിബാൽ ഡിറ്റക്റ്റീവ് അഥവാ ഹാന്നിബാൽ നിർദേശത്തിലൂടെയാണ് ഇസ്രായേൽ ഈ കിരാത നടപടി നിർഹിച്ചതെന്ന് ഹമാസ് ആരോപിക്കുന്നതയാണ് പുസ്തകത്തിൽ പറയുന്നത്.

രക്തത പങ്കിലമായ കഴിഞ്ഞ രണ്ടു വർഷത്തെ ഇസ്രായേൽ നര നായാട്ടിനെയും ഫലസ്റ്റീനികളുടെ ചെറുത്തുനില്പിനെയും അതിന്റെ വൈകാരികത ഒട്ടും ചോരാതെ ലിഖിത രൂപത്തിലാക്കിയതാണ് പുസ്തകത്തിന്റെ ഉള്ളടക്കം .
ആഗോള രാഷ്രീട്രിയ വിദഗ്ദ്ധനും പശ്ചിമേഷ്യൻ രാഷ്ട്രീയ നിരീക്ഷകനുമായ പി കെ നിയസ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന പുസ്തകത്തിൽ ഇസ്രേയലി ചരിത്രകാരൻ ഇലാൻ പെപ്പെ അടക്കമുള്ള പന്ത്രണ്ടോളം എഴുത്തുകാരുടെ പതിനാറോളം ലേഖനനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അൽ അഖ്‌സ ഫ്ലഡിന്റെ ഒന്നാം വാർഷികത്തിൽ ഹമാസ് പുറത്തിറക്കിയ ഇംഗ്ലീഷ് ഡോക്യൂമെന്റിന്റെ മലയാള വിവർത്തനനവും പുസ്തകത്തിൽ ചേർത്തിരിക്കുന്നു.
ചില ഇടങ്ങളിൽ ആകാംക്ഷയോടും മറ്റ് ചില ഇടങ്ങളിൽ വിപ്ലവ വികാരത്തോടും വേറെ ചില ഇടങ്ങളിൽ കണ്ണീരോടും കൂടിയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാൻ കഴിയില്ല. യുദ്ധത്തിൽ യുദ്ധത്തിൽ യുദ്ധത്തിൽ പോലും കഷ്ടപ്പാടിന് സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന, ഭക്ഷണം ദിനചര്യയുടെ ഭാഗമല്ലാത്ത അതിജീവനത്തിന്റെ ഭാഗമാകുന്ന ഒരു ജനതയുടെ കഥയാണ് ഈ പുസ്തകം പറഞ്ഞുവെക്കുന്നത്.

67000 ഓളം മനുഷ്യ മക്കളെ നിർബാധം, നിഷ്കരുണം കൊന്നുതള്ളിയ സയണിസ്റ്റ് രാഷ്ട്രീത്തിന്റെ ഹിംസാത്മക സമീപനത്തെയും, സർവ്വതും നഷ്ട്ടപെട്ട ഒരു ജനതയുടെ ചെറുത്തുനില്പിനെയും പുസ്തകം കൃത്യമായി വരച്ചിടുന്നുണ്ട് .
ഹമാസ് തടവിലാക്കിയ 251 ബന്ദികളെ മോചിപ്പിക്കുക,ഹമാസിനെ തുടച്ചു നീക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സയണിസ്റ്റ് രാഷ്ട്രം ദയനീയമായി പരാജയപ്പെട്ട ഈ സാഹചര്യത്തിൽ ഫലസ്തീൻ പോരാട്ടത്തെ ചേതോഹരമായി വരച്ചിടുന്ന പ്രസ്തുത പുസ്തകം വായന പ്രാധാന്യം അർഹിക്കുന്നുണ്ട്.

ഒന്നാം ഘട്ട വെടിനിർത്തൽ കരാർ തികച്ചും ഏകപക്ഷീയമായി ഇസ്രായേൽ ലംഘിക്കുകയില്ലായിരുന്നുവെങ്കിൽ മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയക്കുമായിരുന്നുവെന്നും പുസ്തകം നിരീക്ഷിക്കുന്നു.യുദ്ധ കാലയളവിൽ പതിനൊന്നോളം രാജ്യങ്ങൾ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതും എബ്രഹാം കരാറിനെക്കുറിച്ച് മുസ്ലിം രാജ്യങ്ങൾക്കു പുനഃപരിശോധിക്കേണ്ടി വന്നതും ബ്രിട്ടൻ, ഫ്രാൻസ്,കാനഡ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതും ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡിന്റെ നേട്ടമായാണ് പുസ്തകം വിലയിരുത്തുന്നത്.

മൂന്ന് പതിറ്റാണ്ടുകളായി ആഫ്രിക്കയിലും ഏഷ്യയിലും,ലാറ്റിൻ അമേരിക്കൻ നാടുകളിലും പാശ്ചാത്യർ തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങളുടെയും കൂട്ടക്കൊലകളുടെയും തുടർച്ചയാണ് ഗസ്സയിലേതെന്ന് പുസ്തകം കണ്ടെത്തുന്നു.

അൽ അഖ്‌സ ഫ്ലഡിന്റെ ഒന്നാം വാർഷികത്തിൽ ഹമാസ് പുറത്തിറക്കിയ ഇംഗ്ലീഷ് ഡോക്യൂമെന്റിന്റെ മലയാള വിവർത്തനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുസ്തകത്തിൽ ഇയാൻ പെപ്പെ മുന്നോട്ടിവെക്കുന്ന നിരീക്ഷണം നവ
സയണിസ്ററ് അവസ്ഥയിലുള്ള ഇസ്രായേലിന്റെ ഈ ഘട്ടം സയണിസത്തിന്റെ അവസാന ഘട്ടമാണെന്നാണ്.

വിശാല ഇസ്രായേൽ എന്ന സിയോണിസ്റ്റ് പരികല്പനയെക്കുറിച്ച് കേട്ടിട്ടില്ലേ?.ലെബനാൻ,സിറിയ,ഇറാഖ്,വടക്കൻ സൗദി അറേബ്യ,തെക്ക് കിഴക്കൻ തുർക്കി എന്നിവ ഉൾക്കൊള്ളുന്നതാണ് Erites israel അഥവാ വിശാല ഇസ്രായേൽ.ഭീകര യുദ്ധവും,കൂട്ടക്കൊലയും,നടത്തുന്നതിലൂടെ തന്റെ ജീവിത കാലത്തെ ലക്ഷ്യമായ ‘വിശാല ഇസ്രായേൽ’ യാഥാർഥ്യമാക്കുവാൻ പ്രയത്നിക്കുകയാണ് നെതന്യാഹു എന്നാണ് ആധുനിക പശ്ചിമേഷ്യൻ രാഷ്രീയ നിരീക്ഷണ വിദഗ്ധൻ ജെറമി സോൾട്ടിന്റെ വാദം.

ഗസ്സയിലെ വംശഹത്യ നക്ബയിൽ പരിമിതപ്പെടുത്താനാവില്ല ഫലസ്തീനികളുടെ മഹാ ദുരന്തത്തെ കൃത്യമായി വിവരിക്കുന്ന പുതിയ പദാവലികൾ ആവശ്യമാണെന്ന സമർത്ഥിക്കുന്ന പുസ്തകം അവയെ പരിചയപ്പെടുത്തുന്നുമുണ്ട്.
democide (ജനങളുടെ കൂട്ടക്കൊല),medicide (ആരോഗ്യ സംവിധാനങ്ങളുടെ നാശം ,ecocide (പരിസ്ഥിതി നാശം ,culturicide (സാംസ്‌കാരിക നാശം),spaciocide (സ്ഥലങ്ങളുടെ നാശം),scholosticide (വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാശം)എന്നിവ ഈ പദാവലികളിൽ ഉൾപ്പെടുന്നു.നക്ബയുടെ ഈ പുതിയ ഘട്ടത്തെ നിർവചിക്കാൻ പറ്റിയ പദമായി വിനാശം എന്ന അർത്ഥം വരുന്ന “അൽ ഇബാദ” എന്ന പദത്തെ ഫലസ്തീനി പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഗാദ അഖീൽ കണ്ടെത്തുന്നു.

355 ബുള്ളറ്റുകൾ പായിച്ച് ക്രൂരമായി ഇസ്രായേൽ സേന കൊലപ്പെടുത്തിയ ഹിന്ദ് റജബും, ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ world press freedom hero award ന് അർഹയായിരിക്കുന്നു എന്ന വാർത്ത കേൾക്കുന്ന രക്തസാക്ഷിയായ ജേണലിസ്റ്റ് മറിയം അബു ദഖയും, ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ചു കൊല്ലുക എന്ന ഇസ്രായേൽ നയത്തിന്റെ ഭാഗമായി ഗസ്സയിൽ കൊലചെയ്യപ്പെട്ട ജേണലിസ്റ്റുകളുടെ കഥകളിലൂടെയും പുസ്തകം സഞ്ചരിക്കുന്നുണ്ട്.

 

ഫാഷിസം താണ്ഡവം നൃത്തമാടിയ കാലത്ത് ജർമനിയിൽ പറഞ്ഞിരുന്ന ഒരു കഥയുണ്ട്.ഒൻപത് സാധാരണക്കാർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ പത്താമനായി മറ്റൊരാൾ അവിടേക്ക് കടന്നുവന്നു. അയാൾ ഒരു ഫാഷിറ്റായിരുന്നു. അയാൾ പലതും പറഞ്ഞു. എന്നാൽ ഒൻപത് പേരും അതിനെ എതിർത്തില്ല. അങ്ങനെ നോക്കുമ്പോൾ ആ സദസ്സിൽ ഇപ്പോൾ പത്ത് ഫാഷിസ്റ്റുകളാനുള്ളത്. ഈ കണ്ട ക്രൂരതകൾ എല്ലാം ഒരു മറയുമില്ലാതെ ഇസ്രായേൽ നടപ്പിലാക്കുമ്പോൾ അതിനെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ പുലർത്തുന്ന മൗനത്തെ കഥയുമായി ചേർത്തു വായിക്കാം.

രണ്ടുവർഷം തികയുന്ന ഓപ്പറേഷൻ അൽ അഖ്സാ ഫ്ലഡ് ഒരു വിജയിച്ച പദ്ധതിയായിരുന്നു എന്ന് നമുക്ക് വിലയിരുത്താം. സ്വവർഗരതി,പരിസ്ഥിതി മാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മൂന്ന് കാര്യങ്ങളിൽ പ്രധാനമായും ചർച്ച കേന്ദ്രീകരിച്ചിരുന്ന പാശ്ചാത്യലോകത്ത് പുതിയൊരു ചർച്ചയായി പലസ്തീനെ കൊണ്ടുവരുന്നതിൽ, ഓപ്പറേഷൻ എന്റബെ പോലുള്ള ലോകം കൊട്ടിഘോഷിച്ച് സൈനിക ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിച്ച ഇസ്രായേൽ സൈന്യത്തിന് ഗസ്സയിൽ നിന്നും വെറും പത്ത് ബന്ദികളെ മാത്രം രക്ഷപ്പെടുത്താൻ സാധിച്ചതിൽ, ബ്രിട്ടൻ,ഫ്രാൻസ്, കാനഡ,സ്പെയിൻ എന്നീ പാശ്ചാത്യ രാഷ്ട്രങ്ങളെ കൊണ്ട് സ്വതന്ത്ര ഫലത്തിനെ അംഗീകരിപ്പിക്കുന്നതിൽ, പതിനൊന്നോളം രാഷ്ട്രങ്ങളെ കൊണ്ട് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കുന്നത്തിൽ ഓപ്പറേഷൻ അൽഖ് സാ ഫ്ലഡ് വമ്പിച്ച വിജയമായിരുന്നു. ഫലസ്തീനികൾ അവരുടെ ഓർമ്മകൾ സൂക്ഷിക്കുന്നുണ്ടോ എന്നതാണ് എന്നെ ഏറെ ഭയപ്പെടുത്തുന്ന കാര്യം എന്ന് പറഞ്ഞത് ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയനാണ്. എന്നാൽ ഈ ഓർമ്മകളെ ലോകത്തിന്റെ മുഴുവനും ഓർമ്മകളായി മാറ്റുന്നതിൽ അഖ് സാ ഫ്ലഡിലൂടെ ഹമാസിന് സാധിച്ചു.

അധിനിവേശ ഹിംസകൾക്ക് തുടക്കമിട്ട പാരമ്പര്യമുള്ള സ്പെയിൻ അഹിംസയുടെ പ്രവാചകനായ ഗാന്ധിയുടെ ഇന്ത്യ ഇസ്രായേലിന് ഫലസ്‌തീനിലെ കുഞ്ഞുമക്കളെ കൊന്നുതള്ളാൻ ആയുധം കൊടുത്തുവിട്ടപ്പോൾ,അവയെ സ്പാനിഷ് തുറമുഖത്തു നങ്കൂരമിടാൻ അനുവദിക്കാതിരുന്ന കാഴ്ചക്കുകൂടി ഈ കാലയളവിൽ നാം സാക്ഷിയായി,രാഷ്ട്രീയ സമവാക്യങ്ങൾ ഇത്തരത്തിൽ കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയമാകും അന്ന് യുദ്ധം അവസാനിക്കും,ഫലസ്‌തീൻ വിമോചിക്കപ്പെടും,നക്ബകൾ അവസാനിക്കപ്പെടും,ഹിംസയിലും,നിരപരാധികളുടെ രക്തത്തിലും കെട്ടിപ്പൊക്കിയ നാഗരികതകൾ തകർന്നുവീഴുക തന്നെ ചെയ്യും എന്നതിൽ ചരിത്രത്തിന് നൽകാൻ ഒരുപാട് സാക്ഷ്യങ്ങളുണ്ട് .ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡിന് രണ്ട് വർഷം പൂർത്തിയാകുന്ന ഈ വേളയിൽ ഫലസ്തീനികളുടെ പോരാട്ടത്തെ ചേതോഹരമായി അവതരിപ്പിക്കുന്ന ഈ പുസ്തകം ഈ കാരണങ്ങളാൽ വായിക്കേണ്ടതും വായിക്കപെടെടേണ്ടതുമാണ് .

Related