അടിസ്ഥാന ജനാധിപത്യ ബോധ്യങ്ങളെയും രാജ്യത്തിന്റെ ഭരണഘടനയെത്തന്നെയും നോക്കുകുത്തിയായി നിര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ ഒരു ദശകക്കാലത്തിലേറെയായി മോദി സര്‍ക്കാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ കര്‍ഷക സംഘടനകള്‍ക്കൊഴികെ മോദി സര്‍ക്കാരിനെതിരായി കാര്യമായ പ്രതിരോധം ഇക്കഴിഞ്ഞ കാലയളവില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഈയൊരു സന്ദര്‍ഭത്തിലാണ് ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള പോരാട്ടത്തിന് മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയടക്കം തെരുവുകളിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതമാക്കിക്കൊണ്ട് പുതിയൊരു യുവജന മുന്നേറ്റം രാജ്യത്ത് പ്രത്യക്ഷമാകുന്നത്.
ഒരു സമൂഹത്തിലെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും ജനാധിപത്യ പോരാട്ടങ്ങളുടെ മുന്‍നിരയിലേക്ക് കടന്നുവരുന്നത് പ്രധാനമായും ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകളില്‍ നിന്നുതന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പരമ്പരാഗത ബോദ്ധ്യങ്ങളിലൂടെ നീങ്ങുമ്പോള്‍ അവര്‍ക്ക് അവരുടേതായ ബോധ്യങ്ങളും വഴികളും സ്വീകരിക്കേണ്ടി വരുന്നു. അത്തരം സന്ദര്‍ഭത്തില്‍, ഒരു ഒരു സമൂഹത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതും, യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടേണ്ടതുമായ ഒട്ടേറെ വിഷയങ്ങള്‍ അവരുടെ മുന്നിലേക്ക് കടന്നുവരും. കാരണം ഭാവി അവരുടേതാണ് എന്നതുതന്നെ.
ആദ്യകേള്‍വിയില്‍ ചിരിക്ക് വകനല്‍കുന്നതും ചുണ്ടുകോട്ടാനിടവരുത്തുന്നതുമായ ഒരു വിഷയമാണിത് എന്നതില്‍ സംശയമൊന്നുമില്ല. സാധാരണഗതിയില്‍ സമ്പന്നരുടെ സ്വീകരണ മുറികളിലെ അലങ്കാരവസ്തുക്കള്‍ക്കിടയില്‍ കാണുന്ന പവിഴപ്പുറ്റുകള്‍ എങ്ങിനെയാണ് ഒരു സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ ആകര്‍ഷിക്കേണ്ട വിഷയാമാകുന്നത് എന്നത് വളരെ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. പ്രകൃതിയെയും പ്രാകൃതിക സേവനങ്ങളെയും സംബന്ധിച്ച് മുഖ്യധാരാ വികസന മാതൃകകളും സാമ്പത്തിക ബോധ്യങ്ങളും നമ്മളിലുണ്ടാക്കിയ സ്വാധീനം അത്രമാത്രം ആഴമുള്ളതാണ്.
കാരണം, 7500 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യയുടെ തീരപ്രദേശത്തിന്റെയും അതില്‍ അധിവസിക്കുന്ന ഏതാണ്ട 50 കോടിയിലധികം വരുന്ന ജനങ്ങളുടെയും ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമായി അത് മാറിയിരിക്കുന്നു.
പവിഴപ്പുറ്റുകളും പവിഴദ്വീപുകളും ടൂറിസം വ്യവസായത്തിന് നല്‍കുന്ന സേവനങ്ങള്‍ക്കപ്പുറത്ത്, ചുഴലിക്കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്ന പ്രാകൃതിക ഭിത്തി കൂടിയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
വിഷയം പവിഴപ്പുറ്റുകളുടേത് മാത്രമല്ല. പ്രാകൃതിക സേവനങ്ങളോടും അവ നല്‍കുന്ന സംരക്ഷണങ്ങളോടും ഉള്ള വ്യവസ്ഥാപിത ബോദ്ധ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കൊടുങ്കാറ്റ്, അതിതീവ്ര മഴ, ഉരുള്‍പൊട്ടല്‍, വരള്‍ച്ച തുടങ്ങിയ പ്രാകൃതിക പ്രതിഭാസങ്ങളുടെ ഇരകള്‍ അടിസ്ഥാന ജനവിഭാഗങ്ങളാണെന്നും, അവര്‍ക്ക് പ്രകൃതി തന്നെ ഒരുക്കിക്കൊടുത്ത സ്വാഭാവിക സംരക്ഷണങ്ങളാണ് തകര്‍ന്നുപോകുന്നതെന്നും ഉള്ള ബോധ്യമില്ലായ്മയുടേതാണ്. നമ്മുടെ മുന്‍ഗണനകളുടേതാണ്. നാം അധിവസിക്കുന്ന ഭൂമിയുടെ-ഈ കൊച്ചു ഗ്രഹത്തിന്റെ- ഭൗതികവും ജൈവികവുമായ പരിമിതികളെക്കുറിച്ചുള്ള അജ്ഞതയുടേതാണ്. പരിമിത ഗ്രഹത്തില്‍ അപരിമിത വളര്‍ച്ച സാധ്യമാക്കാമെന്ന വ്യാമോഹത്തിന്റേതാണ്.
