എസ് ഐ ആർ പിൻവലിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെക്കണമെന്ന് ഫ്രീഡം കലക്ടീവ്.
എസ് ഐ ആർ ലൂടെ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ് ഐ ആർ റദ്ദാക്കണമെന്നും ഫ്രീഡം കലക്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നതായും ഫ്രീഡം കലക്ടീവ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില് പറഞ്ഞു.
” SIR ലൂടെ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ് ഐ ആർ റദ്ദാക്കണമെന്നും ഫ്രീഡം കലക്ടീവ് ആവശ്യപ്പെടുന്നു. രാജ്യതലസ്ഥാനത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്. അതിന് ഫ്രീഡം കലക്ടീവ് പിന്തുണക്കുന്നു.
ഇന്ന് നേരിടുന്ന ഏറ്റവും ഗൗരവമേറിയ വെല്ലുവിളികളിലൊന്ന് പൗരന്മാരുടെ വോട്ടവകാശത്തിന്റെ സംരക്ഷണമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശം കേവലം ഉദ്യോഗസ്ഥ ഔദാര്യമല്ല; ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശമാണ്. ഒരൊറ്റ പൗരന്റെയും വോട്ട് നിഷേധിക്കപ്പെടാൻ പാടില്ല. വ്യാജ വോട്ടുകൾക്കും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും ഇടമുണ്ടാകാനും പാടില്ല.
വോട്ടർപട്ടികയുടെ ശുദ്ധീകരണത്തിന്റെയും കൃത്യത ഉറപ്പാക്കലിന്റെയും പേരിൽ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ SIR രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകുന്നതും വോട്ടവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇവ പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങളിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്.
വോട്ടർപട്ടികയിൽനിന്ന് അർഹരായ പൗരന്മാർ പുറത്താകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുക എന്നത് അർഹരായ വോട്ടർമാരെ ഒഴിവാക്കാനുള്ള ന്യായീകരണമല്ല. മറിച്ച്, ഓരോ അർഹനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഥമ ഉത്തരവാദിത്വം.
ദരിദ്രർ, തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ആവശ്യമായ രേഖകൾ സമാഹരിക്കാൻ പ്രയാസമുള്ളവർ തുടങ്ങി സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ SIR-ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികളും വോട്ടർപട്ടികയിൽനിന്നുള്ള ഒഴിവാക്കലുകളും ഉയർത്തുന്ന ചോദ്യങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയല്ല, മറിച്ച് സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടത്.
ഈ സാഹചര്യത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും നിലവിലെ SIR നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്ത് നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഫ്രീഡം കലക്ടീവ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ” – പ്രസ്താവനയില് പറഞ്ഞു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ:
കെ.ജി.ശങ്കരപ്പിള്ള, ശശികുമാർ, കെ.സച്ചിദാനന്ദൻ, കൽപറ്റ നാരായണൻ, പി.മുജീബ് റഹ്മാൻ, ഡോ.ബി.രാജീവൻ, ഡോ.ജെ ദേവിക, പ്രൊഫ അരവിന്ദാക്ഷൻ, ഒ.അബ്ദുറഹ്മാൻ, ഡോ.എ.കെ രാമകൃഷ്ണൻ, കെ.ഇ.എൻ, ഫാദർ പോൾ തേലക്കാട്, പി.സുരേന്ദ്രൻ, ആർ.രാജഗോപാൽ, ഡോ. ഇ.വി രാമകൃഷ്ണൻ, അഡ്വ.സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, റസാഖ് പാലേരി, അശോകൻ ചെരുവിൽ, കെ.അജിത, എൻ.മാധവൻകുട്ടി, റഫീഖ് അഹ്മദ്, എൻ.പി ചെക്കുട്ടി, ആസാദ്, അഡ്വ.ഷിബു മീരാൻ, ഡോ.പി.കെ പോക്കർ, കെ.എസ് ഹരിഹരൻ, കെ.കെ.ബാബുരാജ്, ഡോ. ജിൻ്റേ ജോൺ, ഡോ.കെ.എസ് മാധവൻ, സി.ആർ. നീലകണ്ഠൻ, ഡോ. ഫസൽ ഗഫൂർ, നിയാസ് പുളിക്കലകത്ത്, വി.കെ.ജോസഫ്, ഡോ. യാസീൻ അഷ്റഫ്, യു.കെ.കുമാരൻ, ശിഹാബ് പൂക്കോട്ടൂർ, സി.ദാവൂദ്, വി.എം ഇബ്രാഹിം, പി.കെ.പാറക്കടവ്, എം.പി സുരേന്ദ്രൻ, എ.സജീവൻ, ഡോ.കെ.എം അനിൽ, സുദേഷ് എം രഘു, വി.പി.സുഹൈബ് മൗലവി, ഡോ.ശങ്കരൻ, ജി.പി രാമചന്ദ്രൻ, ഡോ.ഒ.കെ സന്തോഷ്, ഡോ.എ.കെ വാസു, ജെ. രഘു, സക്കരിയ, മൗലാന മുഹമ്മദ് ഇബ്രാഹിം, ജോളി ചിറയത്ത്, അൻവറലി, മൂസ മൗലവി, കെ.എ.ഷാജി, തൗഫീഖ് മൗലവി, പി.ടി.പി സാജിദ, ആദം അയ്യൂബ്, തൗഫീഖ് മമ്പാട്, അംബിക, ഡോ. അജയ് ശേഖർ, ജോഷി ജോർജ്, ബിജു ഗോവിന്ദ്, ഗാർഗൈൻ സുധീരൻ, ജെയിംസ് മുട്ടിക്കൽ, അഡ്വ.അബ്ദുൽ വാഹിദ്, ബാസിൽ വർഗീസ് പാറേക്കുടിയിൽ, മധു ജനാർദനൻ, ബാബുരാജ്ഭഗവതി, ടി.മുഹമ്മദ് വേളം, പ്രൊഫ. ഉഷാകുമാരി, ബിനു മാത്യു, അഡ്വ.പി ആർ സുരേഷ്, ടി കെ വാസു, ഫാദർ അജി പുതിയപറമ്പിൽ, കെ.എം അഷ്റഫ്, പ്രേം ബാബു, നഈം ഗഫൂർ, മുഹമ്മദ് ശമീം, വി.എ.മുഹമ്മദ് അഷ്റഫ്, ലാലി പി.എം, ഡോ.അസീസ് തരുവണ, നിഷാദ് കോയ, ഹർഷദ്, പി കെ സുധീഷ് ബാബു, ഹാശിം ചേന്ദപ്പള്ളി, കബീർ ഹുസൈൻ
ജോസ് വർഗീസ്, ഒ.പി രവീന്ദ്രൻ, ഐ ഗോപിനാഥ്, ഇല്യാസ് മംഗലത്ത്, ആബിദ് അടിവാരം, ടി എസ് നിസാമുദ്ദീൻ, ഷിഫാന, എ.എസ് അജിത്ത് കുമാർ, വിനോദ് കൃഷ്ണ, ഷബീർ അഹ്മദ്, സമദ് കുന്നക്കാവ്, കെ.എസ് റിസ് വാൻ കോയ, ഇലൻ ചിരുതൈക്കൽ, കെ സന്തോഷ് കുമാർ, ബിജു ഗോവിന്ദ്, മൃദുല ഭവാനി.
