November 23 Monday 2026

ഡീപ് സീക്ക്: ഊഹമൂലധനത്തിൻ്റെ ചൈനീസ് കുമിള

സെപ്റ്റംബർ 10-ന് ചൈന വിപണിയിൽ ഇറക്കിയ കൃത്രിമബുദ്ധി മോഡൽ ആയ Deep Seek V4.1-Flash ആണ് ഇപ്പോൾ അമേരിക്കയെ പോലും വിറപ്പിക്കാൻ കഴിയുന്ന ബൃഹത്തായ നിർമ്മിത ബുദ്ധിയുടെ വിപ്ലവമായി ആഘോഷിക്കുന്നത്.

ദെങ് ഷിയാവോപിങ്ങിൻ്റെ സാമ്പത്തിക പരിഷ്കാരം ചൈനീസ് വിപണിയെ പൂർണ്ണമായും സാമ്രാജ്യത്വ അമേരിക്കൻ കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുത്ത ശേഷം ഉണ്ടായ, യു.എസ് ഉദ്ഗ്രഥിത ഊഹ ധനമൂലധന വികസനത്തിൽ അഭിരമിക്കുന്ന ചൈനയെ, അതിൻ്റെ ആന്തരിക സംഘർഷങ്ങൾ മനസ്സിലാക്കാതെ, അതു മറച്ചുവെച്ച് വാഴ്ത്തുപാട്ട് പാടുകയാണ് എൻജിഒ – ഇടത് ലിബറലുകളും, സോഷ്യൽ ഫാസിസ്റ്റുകളും, മുതലാളിത്ത ഏജൻസികളുടെ കൂലിത്തല്ലുകാരും.

ഈ DeepSeek (AI company and open-weight model family based in China) നെ മുൻ നിർത്തി ചൈന അമേരിക്കയെ പൊളിച്ചടുക്കും, അമേരിക്കൻ ആധിപത്യം തകർക്കും, AI-ൽ ഇനി ചൈനീസ് യുഗം എന്നുമൊക്കെ പറഞ്ഞു നടക്കുന്നവർ, പ്രത്യേകിച്ച് കേരളത്തിലെ അന്തം ഇക്കോ സിസ്റ്റം, ചരിത്ര ധാരണയുടെ പുറത്ത്, ചൈനീസ് ധനകാര്യ ഫാസിസത്തിന്റെ പ്രപ്പഗണ്ട ലോകത്ത് ജീവിക്കുന്നവരാണ്.

ഓർമ്മയുണ്ടോ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം? മൈക്രോസോഫ്റ്റിൻ്റെ ആധിപത്യം അവസാനിച്ചു. ലോകം സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് സഞ്ചരിക്കുകയാണ്. വരാൻ പോകുന്ന ലോകം സൗജന്യമായി ഉപയോഗിക്കാവുന്ന മൈക്രോസോഫ്റ്റ് വിൻഡോയേക്കാൾ, MS ഓഫീസിനെകാൾ മികച്ച ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാൻ തുടങ്ങും, അതിലൂടെ കുത്തക തകരും, അങ്ങിനെ മൂന്നാം ലോക രാജ്യങ്ങൾ പോലും കമ്പ്യൂട്ടറൈസേഷനിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കും എന്നൊക്കെ വിശ്വസിക്കുകയും പ്രചരിക്കപ്പെടുകയും ചെയ്തു. NGO കൾ, ലിബറൽ ഇടതുകൾ ഈ യുക്തിരഹിതമായ അരാഷ്ട്രീയ പ്രചരണം വ്യാപകമായി ഏറ്റെടുത്തു.

സാമ്രാജ്യത്വത്തെക്കുറിച്ചോ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെക്കുറിച്ചോ അറിയാത്ത മികച്ച ടെക്നോളജിസ്റ്റുകൾ വരെ സ്വന്തം ഭാവിയും കരിയറും കളഞ്ഞ് കച്ചകെട്ടി കളത്തിലിറങ്ങി! പിന്നീട് നാം കണ്ടത് മൈക്രോസോഫ്റ്റ് ലോകം മുഴുവൻ വ്യാപിക്കുന്നതും കുത്തക ഏറ്റെടുക്കുന്നതുമാണ്. ലോകത്തെ മൂന്ന് ഭീമൻ കോർപ്പറേറ്റ് കമ്പനികളിൽ ആദ്യത്തെ ഏറ്റവും ധനിക കുത്തകയായി മൈക്രോസോഫ്റ്റ് മാറി. അവരുടെ ഓപ്പറേറ്റിങ് സിസ്റ്റം മിക്കവാറും ലോകം കീഴടക്കി. ചൈനയുടെ ഡീപ് സീക്കിനും (deepseek ) സംഭവിക്കാൻ പോകുന്നത് ഇതുതന്നെയാണ്. ഒരുപക്ഷേ അതിൻ്റെ ഉള്ളടക്കം പോലും യുഎസ് സാമ്രാജ്യത്വ കോർപ്പറേറ്റ് കുത്തകകളുടെ കൈകളിൽ വരും. അത് യുഎസ് ടെക്നോളജിയെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുക. ചൈന അതിൻ്റെ വ്യാജ പാരമ്പര്യമായ ഡ്യൂപ്ലിക്കേറ്റ് നിർമ്മാണത്തിൽ ഒതുങ്ങും.

നിർമ്മിത ബുദ്ധിയെ പരിശീലിപ്പിക്കുന്നതിലും മറ്റും ചിലവും എഫർട്ടും കുറഞ്ഞ ‘ഷോട്ട് കട്ട് ‘ ചൈന കണ്ടുപിടിച്ചു എന്നൊക്കെയാണ് ഇപ്പോൾ അവകാശപ്പെടുന്നത്. ഈ പറയുന്നത് വസ്തുതയാണെങ്കിൽ, ഉപയോഗയോഗ്യമാണെങ്കിൽ, അത് അമേരിക്കൻ കൈകളിൽ എത്തും. എല്ലാ വാതിലുകളും അമേരിക്കൻ കോർപ്പറേറ്റുകൾക്ക് തുറന്നിട്ടു കൊടുത്ത ചൈനയ്ക്ക് അതിനെ പ്രതിരോധിക്കാൻ കഴിയില്ല. നമ്മൾ കാണുന്നതിലും വലിയ വേഗത്തിലും കാര്യക്ഷമതയിലും ആണ് അത് നടപ്പാവുക. Chatgpt, ഫോട്ടോ വീഡിയോ ജനറേഷൻ AI ക്യാമറ വച്ച് ട്രാഫിക് വയലൻസ് കണ്ടുപിടിച്ച് പിഴ ഈടാക്കൽ എന്നിവയൊക്കെയാണ്AIയുടെ പ്രധാന ജോലി എന്നൊക്കെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ചൈനീസ് deepseek ഭയങ്കര സംഭവമാണെന്ന് തോന്നുന്നത്.

എന്നാൽ, നിർമ്മിത ബുദ്ധി ഇനി പ്രവർത്തിക്കാൻ പോകുന്നത് , ആരോഗ്യം, വ്യവസായം, സയൻസ് ആൻഡ് ടെക്നോളജി റിസർച്ച്,ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ റിസർച്ച് തുടങ്ങിയ മേഖലകളിലാണ്. അതായത് ഹാർഡ്‌വെയർ- സോഫ്റ്റ്‌വെയർ- റിസർച്ച് എന്നിങ്ങനെ മൂന്ന് ഘടകങ്ങളായാണ് നിർമ്മിത ബുദ്ധി പ്രവർത്തിക്കുക. ഡ്രഗ് ഡിസ്കവറി, ജീൻ ട്രീറ്റ്മെന്റ് ഒക്കെ കൂടുതൽ ഫലപ്രദമാവുക ഈ ഘട്ടത്തിലാണ്. അതേസമയം ഈ സാഹചര്യത്തിൽ ചൈനയ്ക്ക് ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ല എന്ന അവസ്ഥ സംജാതമാകും. ഇപ്പോൾ തന്നെ അതാണ് സ്ഥിതി. ചിപ്പ്, സെമികണ്ടക്ടർ നിർമ്മാണം, കമ്പ്യൂട്ടിംഗ്, ക്ലൗഡ്, മോഡൽ, ആപ്ലിക്കേഷനുകൾ, എന്റർപ്രൈസ് ഇക്കോസിസ്റ്റം എന്നീ മുഴുവൻ ശൃംഖലയാണ് AI ൽ നിർണ്ണായകം.

OpenAI, Google, Microsoft, Amazon, Meta, NVIDIA തുടങ്ങിയ കമ്പനികൾ ചേർന്ന് നിർമ്മിച്ചിരിക്കുന്നത് ഒരു വലിയ AI ഇക്കോസിസ്റ്റമാണ്.
അതിനെ മറികടക്കാൻ ചൈനയുടെ മോഡൽ പെർഫോമൻസ്നെ അടിസ്ഥാനമാക്കി മുഴുവൻ AI ഇൻഡസ്ട്രി യുടെ അധികാരബന്ധവും മാറ്റുമെന്ന് പറയുന്നത് അതിരുകടന്ന മണ്ടൻ പ്രചാരണമാണ്.

ചൈനയുടെ തറ കലാപരിപാടിയായ “കുറഞ്ഞ വില” എന്നത് വിപണി കീഴടക്കാനുള്ള മതിയായ ആയുധമല്ല. വ്യാജ ഉൽപ്പന്നം എന്ന നിലയിൽ നിർണായകമായ സോഫ്റ്റ്‌വെയർ വിപണി അത് ബഹിഷ്കരിക്കുകയാണ് ചെയ്യുക. യുദ്ധം, അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണ്ടായ പിഴവ് തുടങ്ങിയ അപ്രതീക്ഷിത ആഘാതത്തിൽ യുഎസ് കമ്പനികളുടെ സ്റ്റോക്ക് റേറ്റുകൾ ഇടിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സാമ്രാജ്യത്വ കോർപ്പറേറ്റ് കമ്പനികൾ ഉയർന്നുനിന്ന വളർച്ചയുടെ ഒരു ഫ്രാക്ഷൻ മാത്രമാണ് ആപേക്ഷികമായി ഇടിഞ്ഞിട്ടുള്ളത്.

ആപ്പിൾ ഒരുകാലത്ത് പാപ്പരായ ഉദാഹരണം ഓർത്താൽ മതി. ആപ്പിൾ ഐഫോൺ നിർമ്മിച്ച് വിപണിയിലെത്തിയപ്പോൾ, ചൈന ആപ്പിളിനേക്കാൾ ഗുണമേന്മയുള്ള ഡ്യൂപ്ലികേറ്റ് ഉണ്ടാക്കിയത് ഇവിടെ ഓർക്കാവുന്നതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരംശം പോലും ലോക വിപണിയിൽ നിലനിന്നില്ല. പിന്നെ ചൈന ഹുവാവെ (Huawei)യും കൊണ്ട് രംഗത്ത് വന്നു. ലോകത്ത് ഒരു രാജ്യവും അത് സ്വീകരിച്ചില്ല. ഒരിക്കലും വിശ്വാസത്തിൽ എടുക്കാൻ കഴിയാത്ത, അപകടകാരികളായ സോഷ്യൽ ഫാസിസ്റ്റ്, അതോറിറ്റേറിയൻ റെജിം ഇക്കോ സിസ്റ്റമാണ് ചൈനയുടേത് എന്ന് ലോകരാജ്യങ്ങൾക്ക് അറിയാം.

“വാണിജ്യ പ്ലാസ്മ സമ്പദ്‌വ്യവസ്ഥ”

ഓർമ്മയില്ലേ, വൻ മെഡിക്കൽ/ വ്യവസായ വിപണിക്ക് വേണ്ടി ഹെനാൻ പ്രവിശ്യയിൽ വാണിജ്യ പ്ലാസ്മ ശേഖരണം വ്യാപിപ്പിച്ചത്?ദരിദ്രരായ ഗ്രാമീണർക്ക് പണം നൽകി രക്തം/പ്ലാസ്മ ശേഖരിച്ചിരുന്നു. ചില കേന്ദ്രങ്ങളിൽ പലരുടെയും രക്തം ഒരുമിച്ച് ശേഖരിച്ച് പ്ലാസ്മ വേർതിരിച്ച ശേഷം, ശേഷിച്ച രക്തകോശങ്ങൾ വീണ്ടും ദാതാക്കളുടെ ശരീരത്തിലേക്ക് കുത്തിവെച്ചിരുന്നു.
ഇത് മറ്റ് പല ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. എച്ച്ഐവി വളരെ വേഗത്തിൽ പകരാൻ ഇത് കാരണമായി . ഹെനാനിലെ ചില ഗ്രാമങ്ങളിൽ HIV ബാധയുടെ നിരക്ക് 17–60% വരെ റിപ്പോർട്ട് ചെയ്ത പഠനങ്ങളുണ്ട്.

ത്രീ ഗോർജസ് അണക്കെട്ട് (Three Gorges Dam) നിർമ്മാണത്തിന്റെ ഭാഗമായി പതിനായിര കണക്കിന് ജീവജാലങ്ങൾക്കാണ് വംശനാശം ഉണ്ടായത്. ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ചു. ഇതൊക്കെ ചൈനയുടെ വികസനത്തിന്റെ “ഷോട്ട് കട്ടുക” ളുടെ
ചില ഉദാഹരണങ്ങൾ മാത്രമാണ്. അതിഗുരുതരമായ സാഹചര്യത്തിൽ, സമ്മർദ്ദങ്ങളിൽ അടിമ സമാനമായി തൊഴിലാളികൾ ജോലി ചെയ്യുന്നു. ജോലിസമ്മർദ്ദത്തിലും മാനസിക സംഘർഷത്തിലും ടക്കികൾ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാൻ വല വിരിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ആത്മഹത്യാ വിരുദ്ധ കരാറുകളിൽ (No Suicide Pacts) തൊഴിലാളികളെക്കൊണ്ട് കമ്പനികൾ ഒപ്പിടുവിക്കാറുണ്ട്. നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള ആസൂത്രിത പരിപാടിയാണ് ഇത്.

സ്ഥാപനപരമായ വിശ്വാസം (Institutional trust) ഒരിക്കലും ഒരുകാലത്തും നിലനിർത്താൻ കഴിഞ്ഞിട്ടില്ലാത്ത ചൈനയ്ക്ക്, ലോക ശക്തി പോയിട്ട്, ചരിത്രത്തിൽ ഒരു പങ്കും ഇനി വഹിക്കാൻ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അത് മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളൂ.

Related