November 23 Monday 2026

യുദ്ധം അവസാനിക്കും – മഹ്മൂദ് ദര്‍വീഷ് | കവിത

യുദ്ധം അവസാനിക്കും.
നേതാക്കൾ ഹസ്തദാനം നടത്തും.
വൃദ്ധയായ ആ സ്ത്രീ
രക്തസാക്ഷിയായ തന്റെ മകൻ
തിരിച്ചുവരുന്നത് കാത്തിരിക്കും.
പെൺകുട്ടി അവളുടെ
ഭർത്താവിനായി
കണ്ണിമ ചിമ്മാതെ
നോക്കിയിരിക്കും.
കുട്ടികൾ അവരുടെ വീര
നായകനായ
പിതാവിനെ കാത്ത് കാത്ത്
ഉറങ്ങിപ്പോവും.
എന്തിനാണ് ഈ
യുദ്ധമെന്നെനിക്കറിയില്ല.
പക്ഷേ, അതിന്റെ വില
കൊടുക്കുന്നത് ആരാണെന്ന്
ഞാൻ കാണുന്നുണ്ട്.

Related