August 11 Tuesday 2026

സ്ട്രെസ്സില്ലാതെ കളി കാണാൻ പോകുന്നത് ഞങ്ങൾ അർജന്റീന ഫാൻസ് തന്നെയായിരിക്കും

ഫുട്ബോളിൽ ആരുടെ ഫാൻസാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ; അർജന്റീന. ലോകത്ത് കൂടുതൽ ഫാൻസുള്ള ടീമുകളിലൊന്ന് അർജന്റീന തന്നെയായിരിക്കും. കേവലം കപ്പും ജയവും കണ്ടു കൊണ്ടല്ല ഈ ടീമിനൊപ്പം ചേർന്നത്. അങ്ങനെയെങ്കിൽ പണ്ടേക്ക് പണ്ടേ അർജന്റീനയെ വിട്ട് മറ്റൊരു ടീമിനൊപ്പം പോകാമായിരുന്നു.

പരിഹാസങ്ങളെയും കളിയാക്കലുകളെയും അതിജീവിച്ചുകൊണ്ടാണ് ലയണൽ മെസ്സിയെന്ന ലോക ഫുട്ബോളറുടെ ജൈത്രയാത്ര. 2014 വേൾഡ് കപ്പ് ഫൈനലിൽ ജർമ്മനിയോട് തോറ്റു കരഞ്ഞ മെസ്സിയെ അന്ന് ലോകം വലിയ രീതിയിൽ പരിഹസിച്ചു. ആ ടൂർണമെൻ‌റിലെ മികച്ച പ്ലെയർ ആയിട്ട് കൂടി അദ്ദേഹം അതിന് അർഹനല്ലെന്ന് പലരും പറഞ്ഞു. 2015-16 കോപ്പ അമേരിക്ക തോൽവിയിലും ഒരക്ഷരം മിണ്ടാതെ ടീമിനൊപ്പം തന്നെ നിലയുറച്ചു. പരിഹാസ ശരങ്ങൾക്ക് മുന്നിൽ ഒരക്ഷരം മിണ്ടാതെ തലകുനിച്ചു നിന്നു. പിന്നീട്, 2018 വേൾഡ് കപ്പിൽ പ്രീക്വാർട്ടറിൽ അർജന്റീന, ഫ്രാൻസിനോട് തോറ്റു പുറത്തായി. അതിനുശേഷം അണ്ടർ ട്വന്റി അർജന്റീന ടീമിന്റെ കോച്ചായ ലയണൽ സ്കളോനി (Lionel Scaloni) അർജന്റീനയുടെ ഹെഡ് കോച്ചായി ടീമിനൊപ്പം ചേർന്നു. മറ്റുള്ള കോച്ചുമാരിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു സ്കളോനി. വ്യക്തിഗത മികവിന് പകരം ശക്തമായ ഒരു ടീമിനെ തന്നെ ഉണ്ടാക്കിയെടുത്തു.

മെസ്സി എന്ന കളിക്കാരനപ്പുറം ടീം എന്ന നിലയിലേക്ക് അർജന്റീനൻ ടീമിനെ ആക്കിയെടുത്തത് സ്കളോനി വന്നതിനുശേഷമാണ്. അങ്ങനെ 2021 കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി. അതോടെ മെസ്സിയോടുള്ള പരിഹാസത്തിന് കുറവ് വന്നു. ലോകത്തിലെ മികച്ച കളിക്കാരൻ ആയിട്ട് കൂടി മെസ്സിക്ക് ഒരു വേൾഡ് കപ്പ് ഇല്ല എന്നതായിരുന്നു പുതിയ പരിഹാസം. അങ്ങനെ അതുവരെ ഇല്ലാത്ത പ്രതീക്ഷയുമായി ഖത്തർ വേൾഡ് കപ്പിലേക്ക്. ആദ്യ കളിയിൽ തന്നെ സൗദിയോട് തോറ്റു. ദുർബലരാണ് എന്ന് വിചാരിച്ചിടത്താണ് കണക്കുൂട്ടലുകൾ തെറ്റിയത്. വീമ്ടും പരിഹാസങ്ങളുടെ കൂമ്പാരം. അന്ന് മെസ്സി ഒരൊറ്റ കാര്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. ” ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകയില്ല”. പിന്നീടങ്ങോട്ട് മെസ്സിക്ക് വേണ്ടി കളത്തിൽ മരിക്കാൻ വരെ തയ്യാറായ ഒരുപറ്റം കളിക്കാരെയായിരുന്നു കളം നിറഞ്ഞ്ക ണ്ടത്.

പിന്നെയുള്ള ഓരോ കളിയും വലിയ രീതിയിൽ തന്നെയാണെന്ന് കണ്ടുതീർത്തത്. പോളണ്ടിനോടും മെക്സിക്കയോടും മികച്ച രീതിയിലുള്ള ടീം പ്ലേയണ് അർജന്റീന അന്ന് പുറത്തെടുത്തത്. പിന്നെ പറയേണ്ടല്ലോ സെമിഫൈനൽ. ഒരു രക്ഷയില്ലാത്ത കളിയായിരുന്നു അത്. ഇതുവരെ ഗ്രൗണ്ടിൽ കാണാത്ത ഒരു മെസ്സിയെ, ഗോസ്റ്റ് മെസ്സിയെയാണ് അന്ന് കണ്ടത്. അർജന്റീന ഫാൻസിന്റെ ഏറ്റവും മനോഹരമായ ദിവസം. 2022 ഫെബ്രുവരി 18 ഖത്തറിലെ ലൂസ് സ്റ്റേഡിയത്തിൽ, ഇതുവരെയുള്ള എല്ലാ പരിഹാസങ്ങൾക്കുമുള്ള മറുപടിയായി മെസ്സി ലോക കപ്പ് ഉയർത്തി. ലോക ചാമ്പ്യൻമാർ എന്നതിനപ്പുറം ആ ടൂർണമെന്റിലെ പല വ്യക്തിഗത നേട്ടങ്ങളും സ്വന്തമാക്കി. ഫുട്ബോൾ ലോകത്ത്പ കരം വെക്കാൻ ഇല്ലാത്ത രാജാവായി അന്ന് മെസ്സി തലയുയർത്തി നിന്നു. ആദ്യ കളി തോറ്റപ്പോൾ “where is messi എന്ന് പറഞ്ഞവരെ പോലും messi is great എന്നു പറയിപ്പിച്ചു.

അങ്ങനെ കപ്പില്ലാ കപ്പില്ലാ എന്ന് പറഞ്ഞവരെ വായടപ്പിച്ചുകൊണ്ട് മൂന്നു മേജർ ട്രോഫിയാണ് അർജന്റീന നേടിയത്. അന്ന് ടീമിൽ ഉണ്ടായിരുന്ന 17 പേരെയും കോച്ച് 2026 വേൾഡ് കപ്പിലും നിലനിർത്തിയിട്ടുണ്ട്. അതുതന്നെയാണ് ടീമിന്റെ ഏറ്റവും വലിയ ഊർജ്ജം. ഒരുപക്ഷേ ഈ വേൾഡ് കപ്പിൽ ഒട്ടുംതന്നെ പേടിയും സ്ട്രെസ്സും ഇല്ലാതെ കളി കാണാൻ പോകുന്നത് ഞങ്ങൾ അർജന്റീന ഫാൻസ് തന്നെയായിരിക്കും. അതിനു കാരണം അർജന്റീന ഇപ്രാവശ്യം ഡിഫൻഡ് ചെയ്യും എന്ന് ഉറപ്പു തന്നെയാണ്.

 

Related