ലോകകപ്പ് ഫുട്ബോളിൻറെ സൗന്ദര്യത്തിന് ഭംഗംവരുത്തികൊണ്ടുള്ള അമേരിക്കൻ ഇടപെടലുകൾ ആവർത്തിക്കുകയാണ്. ചുവപ്പ് കാർഡ് കണ്ട് കളംവിടേണ്ടി വന്ന യുഎസ്എ ഫുട്ബോളറെ തിരിച്ചെടുക്കിന്നതിനായി ട്രംപ് നടത്തിയ രാഷ്ട്രീയ കളി വലിയ വിവാദമായിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ അനീതി എന്നാണ് പലരും ഇതിനെ വിശേഷിച്ചിരിക്കുന്നത്.
യുഎസ്എയും ബോസ്നിയ ഹെർസഗോവിനയും തമ്മിലുള്ള മത്സരത്തിൽ ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചിന്റെ കാൽ ഫൗൾ ചെയ്തതിനാണ് യു.എസ് താരം ബലോഗന് ചുവപ്പ് കാർഡും ഒരു മത്സര വിലക്കും ലഭിച്ചത്. ബെൽജിയവുമായുള്ള അടുത്ത മത്സരത്തിൽ നിന്ന് ബലോഗൻ പുറത്താകാൻ ഇത് കാരണമായി. എന്നാൽ, ഈ വിഷയത്തിൽ ഇടപെട്ട ട്രംപ് കേസ് വീണ്ടും പരിശോധിക്കാൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, ബലോഗന്റെ ചുവപ്പ് കാർഡ് ഫിഫ താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി ഞായറാഴ്ച അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഫുട്ബാളിലെ ഏറ്റവും വലിയ അനിതി എന്ന് വിശേഷിപ്പിച്ചത്.
ഈ തീരുമാനം ഫിഫയ്ക്കെതിരെ പ്രതിഷേധത്തിനും ബെൽജിയത്തിനായുള്ള പിന്തുണയ്ക്കും കാരണമായി. ദേശീയ ടീം പരിശീലകരിൽ നിന്ന് കളിക്കാർക്ക് നൽകിയ ചുവപ്പ്, മഞ്ഞ കാർഡുകൾക്കെതിരെ അപ്പീൽ നൽകാൻ കഴിയുമോ എന്ന് സംശയിക്കുന്ന പരിഹാസങ്ങളുടെ ഒരു പ്രവാഹം തന്നെ ഈ തീരുമാനത്തിന് കാരണമായി. ഫിഫയുടെ അച്ചടക്ക സമിതികൾ സ്വയംഭരണാധികാരത്തോടെയാണ് നിയമങ്ങൾ നടപ്പിലാക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ലോകകപ്പ് കാര്യങ്ങൾ താൻ പതിവായി ചർച്ച ചെയ്യാറുണ്ടെന്നും, ഈ വിഷയത്തിലും ട്രംപിന്റെ ഫോൺ കോൾ ലഭിച്ചിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. ലോകത്തെ മറ്റ് ഭരണാധികാരികളെപ്പോലെ തന്നെയാണ് ട്രംപും വിളിച്ചതെന്ന് ഇൻഫാന്റിനോ പറഞ്ഞു. ഫിഫ സമിതികളുടെ തീരുമാനങ്ങൾ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും, ചിലതിനോട് താൻ യോജിക്കാറുള്ളപ്പോൾ മറ്റു ചിലതിനോട് വിയോജിക്കാറുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
