November 17 Tuesday 2026

സോനം വാങ്ചൂക്ക്: സമരത്തെ കൂടുതൽ നാൾ തമസ്ക്കരിക്കാൻ കഴിയില്ല

ഗാന്ധിജിയുടെ സമരം ഹിറ്റ്ലർക്കു മുന്നിലായിരുന്നുവെങ്കിൽ വിജയിക്കുകയില്ലായിരുന്നു എന്ന് ആർക്കും മനസ്സിലാവും. മഹാത്മാഗാന്ധി 17 തവണയിലധികം നിരാഹാരം അനുഷ്ടിച്ചിട്ടുണ്ട്. ഒരു തവണ പോലും അത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ആയിരുന്നില്ല, കാരണം വ്യക്തമാണ്. (വിപ്ലവകാരിയായിരുന്ന ജധീന്തർനാഥ് ദാസ് നിരാഹാരത്തിനൊടുവിൽ 63 ആം ദിവസം ലാഹോർ ജയിലിൽ മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങിൽ അ‍ഞ്ച് ലക്ഷം ആളുകൾ പങ്കെടുത്തു). ഗാന്ധിതൊപ്പി അണിഞ്ഞ് (2011)ഡൽഹിയിൽ സമരം നടത്തിയ അണ്ണ ഹസാരെയ്ക്ക് RSS നൽകിയ പിന്തുണയും രവിശങ്കർ, രാംദേവ് തുടങ്ങിയ കോർപ്പറേറ്റ് സന്യാസിമാരുടെ സാനിധ്യവും കോൺഗ്രസിനെ പുറത്താക്കാൻ സഹായിച്ചു. അന്നത്തെ മാധ്യമങ്ങൾ നൽകിയ പിന്തുണ പ്രധാനമായിരുന്നു. സമാനമായ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ നിശബ്ദരായി തുടരുന്നത് വെറുതെയല്ല. ഇവിടെയാണ് Lapdog Media എന്ന ഗോദി മീഡിയക്കാരുടെ മോദി ഭക്തി പ്രകടമാകുന്നത്.

രാജ്യത്തെ അഴിമതിയിൽ നിന്നും മോചിപ്പിക്കാനായിരുന്നില്ല, അഴിമതിയുടെ ഗുണഭോക്താക്കളായി RSS ൻ്റെ പ്രിയപ്പെട്ടവർക്ക് മാറാൻ മാത്രമായിരുന്നു അണ്ണാ ഹസാരെ സംഘത്തിൻ്റെ സമരം അവസരം ഒരുക്കിയത്. അന്ന് രാംലീല മൈതാനിയിൽ ഉയർന്ന ഭാരത് മാതാ കി ജയ്, വന്ദേ മാതരം വിളികൾ RSS ൻ്റെ അധികാര കയറ്റത്തിന് പാത ഒരുക്കി. സമരത്തിൽ പ്രധാനിയായിരുന്ന അരവിന്ദ് കെജറിവാൾ ഇന്ന് അത്തരം സംഭവങ്ങളെ വേദനയോടെ ആകും ഓർക്കുക.

അഴിമതികൾക്ക് പുതിയ മാനങ്ങൾ ഉണ്ടായി എന്ന് മാത്രമല്ല, രാജ്യത്തിൻ്റെ സെക്യൂലർ, ജനാധിപത്യ കെട്ടുറപ്പിനെ തന്നെ അട്ടിമറിക്കുവാൻ RSS ന് വേദിയൊരുങ്ങി എന്നതാണ് 2014 മുതലുള്ള 12 വർഷങ്ങളുടെ അനുഭവം. വർഗ്ഗീയ /വംശീയ അജണ്ടകൾക്ക് അധികാരത്തിലെത്താൻ ലഭിക്കുന്ന അവസരങ്ങൾ വഴി സമൂഹത്തിൻ്റെ ഘടന തന്നെ അട്ടിമറിക്കപ്പെടും, അഴിമതിക്ക് അവധി ഉണ്ടാകില്ല. അതുകൊണ്ടാണ് ഏതു ചുറ്റുപാടുകളിലും ഹിന്ദുത്വ രാഷ്ട്രീയത്തെ അധികാരത്തിൽ നിന്നും സമൂഹത്തിൽ നിന്നു പോലും ഒറ്റപ്പെടുത്തണം എന്ന് വിശ്വസിക്കുന്നത്. റെലിഗൻ സിദ്ധിയിൽ ഗാന്ധി മാർഗ്ഗത്തിൽ കഴിഞ്ഞു വരുന്ന അണ്ണാ ഹസാരെ ഒരിക്കൽ പോലും RSS നടത്തിയ കലാപങ്ങളെയൊ മോദി സർക്കാരിൻ്റെ കർഷക വിരുദ്ധ- കോർപ്പറേറ്റ് പ്രീണന-ഇസ്ലാമോഫോബിക്ക് സമീപനത്തെയൊ വിമർശിക്കാതെ മോദി ഭക്തിയിൽ കാലം കഴിച്ചു വരുമ്പോഴാണ് ഒരു കാലത്ത് മോദി സർക്കാരിനെ ന്യായീകരിച്ചു വന്ന ലഡാക്ക് സമര നേതാവ് സോനം വാങ്ങ്ച്ചൂവിന് ഡൽഹിയിലും എത്തി സമരം ചെയ്യേണ്ടി വന്നത്.

NEET,CBSE തുടങ്ങിയ ദേശീയ പ്രധാനമായ പരീക്ഷകളിലെ തട്ടിപ്പുകൾ പുറത്തുവന്നിട്ടും അതിൻ്റെ ദുരന്തങ്ങൾ ലക്ഷക്കണക്കിന് കുടുംബങ്ങൾ അനുഭവിക്കുമ്പോഴും മോദി സർക്കാറിനെതിരായ പ്രതിഷേധങ്ങളെ അവഗണിക്കാൻ Lapdog(Godi)മീഡിയ എടുക്കുന്ന നിലപാടുകൾ കേരളത്തിലും പ്രകടമാണ്. ദേശീയ-സാർവ്വദേശീയ ശ്രദ്ധ നേടെണ്ട CJP യുടെ സമരത്തെ മറക്കാൻ മലയാള മാധ്യമങ്ങൾ കാട്ടുന്ന താൽപ്പര്യങ്ങൾ ക്കു പിന്നിൽ പ്രവർത്തിക്കുന്ന വസ്തുതകൾ വ്യക്തമാണ്. അതുവഴി RSS ൻ്റെ അജണ്ടകൾക്കാണ് വിശ്വമലയാളി സെക്യുലർ മാധ്യമങ്ങൾ പിന്തുണ നൽകുന്നത്.

വിദ്യാഭാസ മേഖലയിൽ RSS ൻ്റെ ആഗ്രഹങ്ങളെയും കോർപ്പറേറ്റ് അജണ്ടകളെയും മുൻനിർത്തി നടപ്പാക്കുന്ന NEP യുടെ അപകടങ്ങളെ അവഗണിക്കാൻ എൽഡിഫും ഇപ്പോൾ യുഡിഎഫും ശ്രമിക്കുമ്പോൾ, RSS ൻ്റെ വിദ്യാഭ്യാസ ആഗ്രഹങ്ങളെയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കുന്നത് എന്നതാണ് സംസ്ഥാനം നേരിടുന്ന ദുരന്തം. 1987 മുതൽ ലഡാക്കിൻ്റെ നിത്യ ജീവിതത്തിൽ ഇടപെടുന്ന ജനകീയ എഞ്ചനീയർ കൂടിയായി സോനം വാങ്ങ് ചുക്ക് തുടങ്ങിയ SECMOL, വിദ്യാഭാസ മേഖലയിൽ മുതൽ ഐസ് സ്തൂപങ്ങൾ രുപീകരിച്ച്, ജലക്ഷാമ പ്രശ്നത്തിലും പ്രാദേശിക സ്വയം പര്യാപ്തതയിലും നടത്തിയ അസൂത്രണങ്ങൾ ലോകശ്രദ്ധ നേടി. 2019 ലെ ജമ്മു കശ്മീർ പിരിച്ചുവിടലിൽ മോദി സർക്കാരിനെ പിന്തുണച്ച സോനം, ലഡാക്കിന് സംസ്ഥാന പദവിയും Sixth Schedule Autonomous District Councils(ADCs) കിട്ടണമെന്ന് Leh Apex Body (LAB),Kargil Democratic Alliance(KDA)വേദികളെ മുൻനിർത്തി നടത്തിയ സമരത്തിൻ്റെ പേരിൽ UAPA ചുമത്തപ്പെട്ട് ജയിലിലടച്ചു. 2025 സെപ്റ്റംബർ 25 മുതൽ 170 ദിവസം ജയിലടച്ചു. സമരങ്ങളെയും വിമർശനങ്ങളെയും പുശ്ചത്തോടെ മാത്രം കാണാൻ പഠിച്ച മോദിക്കും. സംഘത്തിനും മാധ്യമങ്ങൾ നൽകുന്ന പിന്തുണ വഴി CJP യും സോനം വാങ്ങ്ചുക്കും മറ്റും നടത്തുന്ന സമരത്തെ കൂടുതൽ നാൾ തമസ്ക്കരിക്കാൻ കഴിയില്ല.

 

 

Related