രാഷ്ട്രീയശരികളുടെ സ്‌തോതാക്കള്‍ എന്ത് പറയുമെന്ന് എനിക്കറിയില്ല, പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു, കേരളത്തിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് ഉള്‍ക്കൊള്ളലിന്റെയും ആനന്ദത്തിന്റെയും അപരസ്‌നേഹത്തിന്റെയും മുഖവും ഭാഷയും നല്‍കിയത് രമേഷ് പിഷാരടി തന്നെയാണ്. രണ്ടു മുഖ്യമന്ത്രിമാര്‍ കവലച്ചട്ടമ്പിമാരെപ്പോലെ പരസ്പരം ഗ്വാ ഗ്വാ വിളിയ്ക്കുന്ന ഒരു അന്തരീക്ഷത്തില്‍ സ്പര്‍ശത്തിന്റെയും മന്ദഹാസത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷ സംസാരിയ്ക്കുന്ന രമേഷ് പിഷാരടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ സാന്നിധ്യമാണ്. (രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ നിന്നും വ്യത്യസ്തമല്ലെങ്കിലും ഒരു പിഷാരടി ടച്ച് ഇതിലുണ്ട്).
ഈ തെരെഞ്ഞെടുപ്പില്‍ രമേഷ് പിഷാരടിയെ എന്തിന്റെ പേരിലും വിജയിപ്പിക്കാനേ പാലക്കാട്ടുകാര്‍ക്ക് കഴിയൂ. ഇനി അഥവാ മോദിക്ക് വേണ്ടി ശോഭാ സുരേന്ദ്രനെ വിജയിപ്പിച്ചാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് ഒരു നിയമസഭാ സാമാജികനെ ആയിരിക്കില്ല, ‘മകനേ’ എന്ന് വിളിയ്ക്കാന്‍ കഴിയുന്ന ഒരു മനുഷ്യനെക്കൂടി ആയിരിക്കും. പിഷാരടിയ്ക്ക് ആകാശമാണ് അതിര്.
സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയെടുത്ത വലിയൊരു സാന്നിധ്യം, അതിന്റെ ആനുകൂല്യം ഇന്ന് രമേഷ് പിഷാരടിയ്ക്കുണ്ട്. സാധാരണ മനുഷ്യന്, പ്രത്യേകിച്ച് ഒരു രാഷ്ട്രീയക്കാരന് അപ്രാപ്യമായ സ്വഭാവസവിശേഷതകളുമായി നില്‍ക്കുന്ന ഈ യുവാവിന്റെ മേല്‍ ഈ തെരെഞ്ഞെടുപ്പ് ഏല്‍പ്പിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. പിഷാരടിയുടെ ചെറിയൊരു വാക്ക് പിഴ പോലും, ജയിച്ചാലും തോറ്റാലും, അതിനിശിതമായി ആക്രമിക്കപ്പെടും. അതിനാല്‍ ആ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്.
ജെന്‍സീക്ക് ഉള്‍പ്പെടെ മാതൃകയാക്കാവുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വമാണ് പിഷാരടി. ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇ.പി ഉണ്ണി എഴുതിയത് പോലെ, ‘സോഷ്യല്‍ മീഡിയയിലെ ലൈക്ക് ആണ് മാനദണ്ഡമെങ്കില്‍ പിഷാരടി ജയിച്ചു കഴിഞ്ഞു.’ അത് വോട്ടിങ് മെഷീനിലും പ്രതിഫലിക്കട്ടെ.
COURTESY: https://www.facebook.com/johny.lakshmanan
