അമ്പത്തഞ്ചിഞ്ച് നെഞ്ചുള്ള നഗരത്തിൽ
മസിലുകൾ മതിലുകളതിരിടുന്നു.
യൂണിഫോമണിയാത്ത ഇലക്ട്രിക് ലാത്തികൾ
ഫണമുയർത്തി വിഷം ചുഴറ്റുന്നു.
പ്രസ്ക്ലബ്ബിൽ നിരന്നിരുന്ന് കഴുതകൾ
അധികരകാമം കരഞ്ഞുതീർക്കുന്നു.
പുസ്തകങ്ങളുടെ വിരിമാറിലേക്ക്
പെല്ലറ്റ്ഗൺ നിറയൊഴിക്കുന്നു.
യമുന ചുവന്നൊഴുകുന്നു
ചുമരുകളിൽ ചോരപ്പാടിൻ തുടിപ്പുകൾ.
വട്ടക്കണ്ണടയും ചൂണ്ടുവിരലുമായ്
പതിനായിരം ‘ഫഖീറുകൾ’
പാതവക്കിൽ പതിയിരിക്കുന്നു.
കുളമ്പടിയുമായ് കുതിച്ചുപാഞ്ഞവർ
അരമനകളിൽ അഗ്നിവീറാകുന്നു.
