August 9 Sunday 2026

ഭീകരതാ ആഖ്യാനങ്ങളുടെ ജനകീയ വിചാരണ – ജസ്റ്റിസ്‌ ആന്റ്‌ സോളിഡാരിറ്റി കോൺഫറൻസ്‌ മുന്നോട്ടുവെക്കുന്നത്

അമേരിക്കൻ നേതൃത്വത്തിൽ ‘ഭീകരതാ വിരുദ്ധ യുദ്ധം’ ( War on Terror) എന്ന പ്രൊജക്ട്‌ ആരംഭിച്ച്‌ 25 വർഷങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിൽ ഭീകരതാ വ്യവഹാരങ്ങൾ ഇന്ത്യയിലും കേരളത്തിലും രൂപപ്പെടുത്തിയ സാമൂഹിക-രാഷ്ട്രീയ-നിയമ ആഘാതകങ്ങളെ ജനകീയ വിചാരണ ചെയ്യുകയാണ് സോളിഡാരിറ്റി. എറണാകുളത്ത് വെച്ച് നടക്കുന്ന ജസ്സ്‌റ്റിസ് ആന്റ്‌ സോളിഡാരിറ്റി കോൺഫറൻസ്‌ കോൺഫറൻസിൻറെ ആശയതലങ്ങൾ വിശദാകരിക്കുന്ന കുറിപ്പ് വായിക്കാം:

– നാട്ടിൽ എവിടെയെങ്കിലും ഒരു ബോംബ്‌ സ്ഫോടനം ഉണ്ടായാൽ മാധ്യമങ്ങൾ ആദ്യം വിരൽ ചുണ്ടാറുള്ളത്‌ ആരിലേക്കാണ്‌?
മുസ്ലിംകളിലേക്ക്‌. (കളമശ്ശേരിയിൽ “യഹോവയുടെ സാക്ഷി’കളുടെ പ്രാർ ത്ഥന സ്ഥലത്ത്‌ നടന്ന ബോംബ്‌ സ്ഫോടനം ഉദാഹരണം)

– ഭീകരവാദിയുടെ ചിത്രം വരക്കാൻ ഒരു കുട്ടിയോട്‌ ആവശ്യപ്പെട്ടാൽ അവൻ വരക്കുന്ന ചിത്രം എങ്ങനെയുള്ളതായിരിക്കും?
നീളമുള്ള താടിയും തൊപ്പിയും വെച്ച്‌ തോക്കുപിടിച്ചിരിക്കുന്ന ഒരാളുടെ ചിത്രം. ഗൂഗിളിനോട്‌ ചോദിച്ചാൽ കഫിയയും ഉണ്ടാവും.

– ഭീകരവാദി എന്ന്‌ കേൾക്കുമ്പോൾ മുസ്‌ലിം വേഷം ആളുകളുടെ മനസ്സിലേക്ക്‌ കടന്നു വന്ന്‌ തുടങ്ങിയത്‌ എപ്പോൾ മുതലായിരിക്കും?
മുസ്‌ലിംകൾക്കെതിരായ ഈ പ്രചരണം വളരെ മുമ്പേ ഉള്ളതാണെങ്കിലും 2001 സെപ്റ്റംബർ 11ന്‌ ശേഷമാരംഭിച്ച “’ഭീകരതാ വിരുദ്ധ യുദ്ധം” (war on terror) എന്ന പദ്ധതിയിലൂടെയാണ്‌ ഭീകരത = മുസ്‌ലിം എന്ന ആഖ്യാനം കൂടുതൽ പ്രചരിപ്പിക്കപ്പെട്ടത്‌.

എന്താണ് ഭീകരതാ വിരുദ്ധ യുദ്ധം

2001സെപ്റ്റംബർ 11 ന്‌ അമേരിക്കയിലെ ന്യൂയോർക്കിലുള്ള വേൾഡ്‌ ട്രേഡ്‌ സെൻറർ ആക്രമിക്കപ്പെട്ടു. ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ അൽഖാഇദ എന്ന സംഘടനയാണ്‌ ആക്രമണം നടത്തിയത്‌ എന്ന്‌ അമേരിക്കയിലെ ബുഷ്‌ ഭരണകൂടം ആരോപിച്ചു. എന്നാൽ, അമേരിക്ക തന്നെ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കിയതാണ്‌ എന്ന്‌ വിലയിരുത്തുന്ന ധാരാളം പഠനങ്ങളും ലോകത്ത്‌ പുറത്തുവന്നിട്ടുണ്ട്‌. സെപ്റ്റംബർ 11ലെ ഈ ആക്രമണത്തെ മുൻനിർത്തി വാർ ഓൺ ടെറർ എന്ന വലിയൊരു പ്രോജക്ട്‌ അമേരിക്ക രൂപപ്പെടുത്തി. ഇറാഖ്‌, അഫ്ഗാൻ അടക്കമുള്ള മുസ്‌ലിം നാടുകൾ ഭീകരവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും ഭീകരത മുസ്ലിംകളുടെ സ്വഭാവമാണെന്നും ലോകത്ത്‌ സമാധാനവും സുരക്ഷയും നിലനിൽക്കണമെങ്കിൽ അവിടങ്ങളിൽ യുദ്ധം നടത്തി ഭീകരവാദത്തിന്റെ വേരറുത്തുകളയുക എന്ന സിദ്ധാന്തം വാർ ഓൺ ടെറർ പദ്ധതിയിലൂടെ അമേരിക്ക ലോകത്ത്‌ പ്രചരിപ്പിച്ചു. അതോടൊപ്പം തന്നെ മുസ്‌ലിംകളെ ശത്രുപക്ഷത്ത്‌ നിർത്തി കൊണ്ടുള്ള ഭീകരവാദ ആഖ്യാനങ്ങൾ ലോകത്തുടനീളം അമേരിക്കൻ സാമ്രാജ്യത്വം പ്ര ചരിപ്പിച്ചു. ലോകത്തുള്ള വംശീയ മാധ്യമങ്ങൾ ഈ പ്രചാരണത്തിന്‌ ശക്തി പകർന്നു.

“വാർ ഓൺ ടെറർ’ പ്രചാരണങ്ങൾ
ഭീകരവാദി എന്നാൽ മുസ്‌ലിംകളാണ്‌, ജന്മനാ അക്രമവാസനയുള്ള മു സ്ലിംകൾ ഏതു നിമിഷവും എവിടെ വെച്ചും പൊട്ടിത്തെറിക്കാൻ സാധ്ൃത യുണ്ട്‌. ഇസ്‌ലാം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. “ ഇസ്ലാമിന്റെ അടിത്തറയിൽ നിന്നുകൊണ്ട്‌ സാമൂഹിക – രാഷ്ട്രീയ ഇട പെടലുകൾ നടത്തുകയും ഭരണകൂടത്തിന്റെ അനീതിയെ വിമർശിക്കുകയും ചെയ്യുന്നവർ ‘ചീത്ത മുസ്ലിംകൾ”. അത്‌ ‘പൊളിറ്റിക്കൽ ഇസ്ലാം’ ആണ്‌. അത്‌ അപകടകരവും തീവ്രവാദപരവുമാണ്‌. ഭരണകൂടത്തോട്‌ എല്ലാ അർത്ഥത്തിലും വിധേയപ്പെട്ട്‌ നിശബ്ദമായി ജീ വിക്കുന്നവർ ‘നല്ല മുസ്ലിംകൾ’. അതാണ്‌ ‘സമാധാന ഇസ്ലാം. മുസ്ലിംകളുടെ ഓരോ ചുവടുവെപ്പും സംശയത്തോടെയും ജാഗ്രതയോടെ യും നോക്കിക്കാണുകയും എപ്പോഴും അവരെ നിരീക്ഷണത്തിന്‌ വിധേയമാ ക്കുകയും വേണം.

ഇന്ത്യയിൽ ഈ പ്രചാരണങ്ങളുടെ ആഘാതം

നിയമവ്യവസ്ഥയുടെ ദുരുപയോഗവും വേട്ടയാടലും
2001- ന്‌ ശേഷം പ്രത്യേകമായി, ഇന്ത്യയിൽ ഭീകരവാദ ആരോപണത്തിന്റെ പേരിൽ പതിനായിരക്കണക്കിന്‌ മുസ്‌ലിം ചെറുപ്പക്കാർക്കെതിരെ കള്ളക്കേ സ്‌ കെട്ടിച്ചമക്കുകയും യു.എ.പി.എ അടക്കം ചുമത്തി പത്തും ഇരുപതും വർ ഷങ്ങൾ ജയിലിലടക്കുകയും ചെയ്തു. ഇന്ത്യൻ ജയിലുകളിൽ കഴിയുന്നവ രിൽ 70% ആളുകൾ തങ്ങൾ ചെയ്ത തെറ്റെന്തെന്നറിയാതെ വിചാരണ തടവുകാരായി കിടക്കുന്നവരാണ്‌. നിരപരാധികളായി പുറത്ത്‌ വരുമ്പോഴേക്ക്‌ അവരുടെയും കുടുംബങ്ങളുടെയും ജീവിതം തകർന്നടിഞ്ഞു. ഇന്നും നിര പരാധികളായ ധാരാളം ആളുകൾ തടവറകളിൽ കഴിയുന്നു.

വ്യാജ സ്ഫോടനങ്ങളും ആരോപണങ്ങളും
സംഘപരിവാർ ശക്തികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ങ്ങൾ നടത്തുകയും, അവ മുസ്‌ലിംകളുടെ മേൽ കെട്ടിവെക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മക്ക മസ്ജിദ്‌, മാലേഗാവ്‌, സംത്ധോത എക്സ്പ്രസ്‌, മുംബൈ ട്രെയിൻ തുടങ്ങിയ സ്ഫോടനങ്ങൾ, അക്ഷർദാം ക്ഷേത്ര ആക്ര മണം എന്നിവയുടെ പേരിൽ മുസ്ലിംകൾ വേട്ടയാടപ്പെടുകയുണ്ടായി.

നിരീക്ഷിക്കപ്പെടേണ്ട സമുദായം
മുസ്‌ലിംകളുടെ ഓരോ ചുവടുവെപ്പും സംശയത്തോടെയും ഭയത്തോടെയും നോക്കിക്കാണുന്ന പ്രവണത ശക്തിപ്പെട്ടു. മത വിദ്യാഭ്യാസവും ആരാധന കേന്ദ്രങ്ങളും വസ്ത്ര സംസ്ക്കാരവും സയഹൃദങ്ങൾ പോലും ചോദ്യമുനയി ലായി. മുസ്്‌ലിമാണെങ്കിൽ വാടകക്ക്‌ വീട്‌ നൽകാത്ത അവസ്ഥ പോലും ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഉണ്ടായി.

മുസ്ലിംകളുടെ രാഷ്ട്രിയ ഇടപെടലുകളെ ഭീകരവർക്കരിക്കൽ
മുസ്ലിംകളുടെ നേതൃത്വത്തിലുള്ള ഏതൊരു സാമൂഹിക-രാഷ്ട്രീയ സംഘാ ടനവും തീവ്രവാദത്തിലേക്ക്‌ നയിക്കുമെന്ന പൊതുബോധം രൂപപ്പെട്ടു. ഗെയിൽ വിരുദ്ധ സമരം, ദേശീയപാത സമരം, പൌരത്വ പ്രക്ഷോഭം തുടങ്ങിയ മുസ്ലിം സാന്നിധ്യം കൂടുതലുള്ളതോ മുസ്ലിം നേതൃത്വത്തിൽ നടക്കുന്നതോ ആയ സമരങ്ങൾ ‘തീവ്രവാദം’ എന്ന ചാപ്പകുത്തപ്പെട്ടു.

ഭീതിയുടെ പ്രചാരണവും വിദ്വേഷത്തിന്റെ രാഷ്ട്രിയവും
മലപ്പുറം, ഈരാറ്റുപേട്ട പോലെ മുസ്ലിംകൾ കൂടുതലുള്ള പ്രദേശങ്ങൾ തീ വ്രവാദത്തിന്റെയും വർഗീയതയുടെയും ഇടങ്ങളായി ചിത്രീകരിക്കപ്പെട്ടു. മുസ്ലിം സംഘടനകളുടെ ഭരണകൂട വിമർശനങ്ങളെ താലിബാനിസം, തീ വ്രവാദം, ഭീകരവാദം തുടങ്ങിയ പദാവലികളിലൂടെ പ്രതിരോധിക്കുന്നതിൽ മുഖ്യധാരാ പാർട്ടികളും സംഘ്പരിവാറും ഒരേ നിലപാട്‌ സ്വീകരിച്ചു. കേരള ത്തിലെ മാധ്യമങ്ങളും സിനിമകളും കലാ-സാംസ്‌കാരിക സൃഷ്ടികളും മു സ്‌ലിംകൾ കേന്ദ്രസ്ഥാനത്ത്‌ വരുന്ന വിവാദങ്ങളെ ഭീകരത, തീവ്രവാദം തുട ങ്ങിയ പദാവലികളിലൂടെയാണ്‌ സമീപിച്ചത്‌.

ഈ പ്രചരണങ്ങളുടെ തുടർച്ചയെന്നോണം ലൌ ജിഹാദ്‌, ഹലാൽ ജിഹാദ്‌, നാർക്കോട്ടിക്‌ ജിഹാദ്‌, യു.പി.എസ്‌.സി ജിഹാദ്‌ തുടങ്ങിയ വിവാദ നിർമിതി കൾ സജീവമായി. ഇവയുടെ അന്തിമ ലക്ഷ്യം, നാട്ടിൽ സ്വൈര്യജീവിതം സാധ്യമാകണമെങ്കിൽ മുസ്ലിംകൾ ഉന്മൂലനം ചെയ്യപ്പെടണം എന്ന മാനസി കാവസ്ഥ ജനങ്ങളിൽ വളർത്തുക എന്നതാണ്‌. ഇതിന്റെ ഫലമായി ഇന്ത്യ യുടെ തെരുവീഥികളിൽ മുസ്ലിംകളെ സംഘപരിവാർ ആൾക്കൂട്ടം പട്ടാപ്പകൽ തല്ലിക്കൊല്ലുന്നതും അവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോ ഗിച്ച്‌ തകർത്തുകളയുന്നതും പള്ളികൾ പൊളിക്കുന്നതും ഇന്ന്‌ സ്ഥിരം സം ഭവമായി മാറിയിരിക്കുന്നു.

എന്തിനാണ്‌ ജസ്റ്റിസ്‌ ആന്റ്‌ സോളിഡാരിറ്റി കോൺഫറൻസ്‌
‘ഭീകരതാ വിരുദ്ധ യുദ്ധം’ ( War on Terror) എന്ന പ്രൊജക്ട്‌ ആരംഭിച്ച്‌ 25 വർഷങ്ങൾ തികയുന്ന സന്ദർഭമാണിത്‌. ഈ ഘട്ടത്തിൽ ഭീകരതയെക്കുറിച്ച അമേരിക്കയുടെ സിദ്ധാന്തങ്ങൾ ലോകത്ത്‌ മുഴുവൻ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ 25 വർഷത്തെ ഭീകരതാ വ്യവഹാരങ്ങൾ ഇന്ത്യയിലും കേരളത്തി ലും രൂപപ്പെടുത്തിയ സാമൂഹിക-രാഷ്ട്രീയ-നിയമ ആഘാതകങ്ങളെ ജനകീയ വിചാരണ ചെയ്യാനാണ്‌ ജസ്റ്റിസ്‌ ആന്റ്‌ സോളിഡാരിറ്റി കോൺഫറൻസിലൂ ടെ സോളിഡാരിറ്റി ഒരുങ്ങുന്നത്‌.

കോൺഫറൻസ്‌ മുന്നോട്ട്‌ വെക്കുന്ന പരിപാടികൾ
1. ഭീകരതയ്ക്കെതിരായ യുദ്ധം” സമൂഹത്തിലും രാഷ്ട്രീയത്തിലും സംസ്കാ രത്തിലും ആഴത്തിൽ ഉണ്ടാക്കിയ സ്വാധീനങ്ങളെയും മാറ്റങ്ങളെയും കുറി ച്ചുള്ള പഠന ചർച്ചകൾ.
2. കേരളത്തിലെ രാഷ്ട്രീയ മണ്ഡലവും മാധ്യമങ്ങളും സോഷ്യൽ മീഡിയയും സിനിമ-സാഹിത്യ മേഖലകളും മുസ്‌ലിംകളെ കേന്ദ്രീകരിച്ച്‌ പടച്ചുണ്ടാക്കിയ ഭീകരവാദ കഥകളുടെ വിമർശനാത്മക പരിശോധന.
3. ദേശസുരക്ഷയുടെ പേരിൽ, ‘ഭീകരർ’ എന്നാരോപിച്ച്‌ ഭരണകൂടം വർഷ ങ്ങളോളം ജയിലിലടച്ച നിരപരാധികളായ മനുഷ്യരുടെയും അവരുടെ കുടും ബങ്ങളുടെയും അനുഭവ വിവരണങ്ങൾ.
4. ഹിന്ദുത്വ വംശീയ ഉന്മൂല പദ്ധതിയുടെ ഭാഗമായി നടന്ന ആൾക്കൂട്ട കൊ ലപാതകങ്ങൾ, കൂട്ടക്കുടിയൊഴിപ്പിക്കലുകൾ, ബുൾഡോസർ രാജ്‌, എസ്‌.ഐ .ആർ എന്നിവയ്ക്കെതിരെ അതിന്റെ ഇരകളും പോരാളികളും നടത്തുന്ന നിയമ-രാഷ്ട്രിയ വിചാരണകൾ.
5. “വാർ ഓൺ ടെറർ’ എന്ന പദ്ധതി മുസ്ലിംകളെ എങ്ങനെ തകർക്കാൻ ശ്രമിച്ചുവെന്നും അപരവൽക്കരിച്ചുവെന്നും വരച്ചുകാട്ടുന്ന ഇന്ത്യയിലെ ആദ്യത്തെ ആർട്ട്‌ എക്സിബിഷൻ.

 

Related