ഇന്ത്യന്‍ പാര്‍ലമെന്റിലെ 15 ശതമാനം ജനസംഖ്യയില്‍ നിലവില്‍ അഞ്ച് ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. സുപ്രീം കോടതിയിലെ 265 ജഡ്ജിമാരില്‍ 16 പേര്‍ മാത്രമാണ് മുസ്‌ലിംകളായുള്ളത്. ഭരണത്തിലുള്ള നിലവിലെ 11,500 ഉദ്യോഗസ്ഥരില്‍ 250 പേരാണ് മുസ്‌ലിംകള്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.ജെ.പി അധികാരത്തിലേറിയ ശേഷമാണ് ഗണ്യമായ കുറവുണ്ടായത്.
മുസ്‌ലിം വ്യക്തിനിയമത്തില്‍ സമ്പന്നമായ ചരിത്രമുള്ള നിര്‍ണായകമായ മതസ്ഥാപനമാണ് വഖഫ് ബോര്‍ഡ്. നിലവില്‍ മുസ്‌ലിം താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാന വിഷയമാണിത്. ബി.ജെ.പി സര്‍ക്കാര്‍ വഖ്ഫ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഇതിനകെ തന്നെ വലിയ വിവാദത്തിന് പാത്രമായിട്ടുണ്ട്.
1995 ലെ വഖ്ഫ് ആക്ട് പ്രകാരം, ഇസ്‌ലാമിക് ഔഖാഫ് അല്ലെങ്കില്‍ മതപരമായ സ്വത്തുക്കള്‍ പരിപാലിക്കുന്നത് വഖ്ഫ് ബോര്‍ഡാണ്. വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര, സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ രൂപീകരിച്ച് മുസ്‌ലിം സ്വത്തുക്കള്‍ക്ക് സംരഭിക്കുന്നത്‌നും പരിപാലിക്കുന്നതിനും ട്രഷറി രൂപീകരിക്കുകയും രജിസ്‌ട്രേഷന്‍, സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് വഖ്ഫ് ബോര്‍ഡിനു കീഴിലാണ്.
വഖഫ് ബോര്‍ഡിനു കീഴിലുള്ള 9.4 ഏക്കര്‍ ഭൂമിയില്‍ ഏകദേശം ഒമ്പത് ലക്ഷത്തിനുള്ള വസ്തുവകകള്‍ നിര്‍മിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 1.2 കോടി മൂല്യം കണക്കാക്കപ്പെടുന്നു, വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന സുപ്രധാന ഓഹരികളെക്കുറിച്ച് നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ പറയുന്നുണ്ട്.
പാര്‍ലമെന്റില്‍ നിലവില്‍ ബി.ജെ.പി സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥന മാനിച്ച് സംയുക്ത കമ്മിറ്റി രൂപവത്കരിച്ചു. എങ്കിലും 31 അംഗ സമിതിയില്‍ പ്രതിപക്ഷ അംഗങ്ങുടെ എണ്ണം 11 മാത്രമാണ്. ഇത് വോട്ടെടുപ്പില്‍ ബി.ജെ.പിയുടെ ആധിപത്യം നിലനിര്‍ത്താനുള്ള തന്ത്രപരമയ നീക്കമായും കണക്കാക്കാം. ഇത് കമ്മിറ്റിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നതാണ്.
ഇന്ത്യയില്‍ 30 അംഗീകൃത വഖ്ഫ് ബോര്‍ഡുകളുള്ളതിനാല്‍ സ്വത്തുക്കളും മറ്റു തര്‍ക്കങ്ങളും പരിഹക്കുക എന്നത് അടിയന്തര പ്രശ്‌നമാണ്. നിലവില്‍ വഖഫ് ട്രൈബ്യൂണലില്‍ ഏകദേശം 41,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇത് അടിയന്തര പരിഹാരം കാണേണ്ട പ്രശ്‌നങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകളായുള്ള ട്രൈബ്യൂണലില്‍ പരിഹരിക്കാതെ കിടക്കുന്ന സ്വത്ത് തര്‍ക്കങ്ങള്‍ വഖ്ഫ് ബോര്‍ഡിന് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ചില മുസ്‌ലിം സംഘടനകള്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. വഖ്ഫ് സ്വത്തുക്കളുടെ ദുര്‍വിനിയോഗവും ദുരുപയോഗവും സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നിരുന്നു. സ്വത്തുകളും മത സ്ഥാപനങ്ങളും സംരക്ഷിക്കുമെന്ന് അവകാശപ്പെട്ടിട്ടും ബോര്‍ഡിന്റെ പ്രവൃത്തികള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്.
വഖ്ഫ് സ്ഥാപിക്കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നാണ് ബി.ജെ.പിയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവരും വിശ്വസിക്കുന്നത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാതെ വഖഫ് ബോര്‍ഡ് കൈവശം വച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. 1947 ല്‍ ഉപഭൂഖണ്ഡ വിഭജനത്തില്‍ പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെയും സ്വത്തുക്കള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തിയതായാണ് പറയപ്പെടുന്നത്. കോടതികളില്‍ പരിഹരിക്കുന്നതിനു പകരം തര്‍ക്കങ്ങള്‍ ആന്തരികമായി പരിഹരിക്കാന്‍ ശ്രമിക്കുന്നത് ബോര്‍ഡിനെതിരെ സന്ദേഹം ഉയര്‍ത്തുന്നതായി കാണാം. ഈ സാഹചര്യത്തിലാണ് ബി.ജെ.പി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്‍ പാസായാല്‍, വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും അധികാരത്തിലും കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയുണ്ട് ഇത് മുസ്‌ലിം സ്വത്തുക്കളുടെ നടത്തിപ്പിനെയും ഉടമസ്ഥതയെയും ബാധിച്ചേക്കും.

വഖഫ് ഭേദഗതി ബില്‍ സംയുക്ത സമിതിയുടെ പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രതിപക്ഷ സഖ്യം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ബില്ല് മുസ്‌ലിം സമൂഹത്തില്‍ ചെലുത്താന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മിറ്റിയുടെ നടപടികളുടെ സുതാര്യതയെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചു. പാര്‍ലമെന്റില്‍ നിലവില്‍ ബി.ജെ.പി സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ അഭ്യര്‍ഥന മാനിച്ച് സംയുക്ത കമ്മിറ്റി രൂപവത്കരിച്ചു. എങ്കിലും 31 അംഗ സമിതിയില്‍ പ്രതിപക്ഷ അംഗങ്ങുടെ എണ്ണം 11 മാത്രമാണ്. ഇത് വോട്ടെടുപ്പില്‍ ബി.ജെ.പിയുടെ ആധിപത്യം നിലനിര്‍ത്താനുള്ള തന്ത്രപരമയ നീക്കമായും കണക്കാക്കാം. ഇത് കമ്മിറ്റിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നതാണ്.
കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ നടന്ന 36 സംവാദത്തിനു ശേഷം പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 25 ഭേദഗതികള്‍ അംഗീകരിച്ചതായും സ്പീക്കറിന് സമര്‍പ്പിച്ചതായും പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം പാര്‍ലമെന്ററി കമ്മിറ്റി തലവനെ എതിര്‍ത്തിരുന്നു. കമ്മിറ്റിയില്‍ തങ്ങള്‍ക്ക് സംസാരിക്കാനോ ഒരു വിഷയം ഉന്നയിക്കാനോ ഉപദേശം നല്‍കാനോ അനുവദിച്ചിരുന്നില്ലെന്ന് വാര്‍ത്ത സമ്മേളനം വിളിച്ച് അറിയിച്ചു. ബി.ജെ.പി, അവരുടെ അംഗങ്ങളുടെ വോട്ട് പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 500ലേറെ പേജുകളുള്ള റിപ്പോര്‍ട്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകള്‍ പരിഗണിച്ചാണ് ബില്ലുകള്‍ പാസാക്കുന്നതെന്ന് ആക്ഷേപമുണ്ട്. 500ലേറെ പേജുകളുള്ള റിപ്പോര്‍ട്ടില്‍ വായിക്കാന്‍ നല്‍കാതെയാണ് പാര്‍ലമെന്റിലെ നിലവിലെ സെഷനില്‍ പാസാക്കാന്‍ പോകുന്നത്.
25 വഖ്ഫ് ബോര്‍ഡ് പ്രതിനിധികളെയും 15 സംസ്ഥാനങ്ങളും സന്ദര്‍ശിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത് എന്നാണ് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്റെ അവകാശവാദം.
എന്നാല്‍, വഖ്ഫ് ഭേദഗതി ബില്ലിന് മുമ്പായി രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ വസ്തുക്കളും രജിസ്റ്റര്‍ ചെയ്യണമെന്ന് പാര്‍ലമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഭേദഗതി ബില്‍ പാസായ ശേഷം വഖ്ഫ് ബോര്‍ഡ് ഉപയോഗിക്കുന്നതോ ഉപയോഗിക്കാത്തതോ ആയ സ്വത്തുക്കള്‍ പരസ്യയമായി രജിസ്റ്റര്‍ ചെയ്യുകയും ആറു മാസത്തിനുള്ളില്‍ അവയുടെ പൂര്‍ണ രൂപം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. പിന്നീട് അവയുടെ സുതാര്യതയെക്കുറിച്ച് എതിര്‍പ്പുന്നയിക്കാന്‍ കഴിയില്ല.
ആഗാ ഖാനി, ബോറ സമുദായങ്ങള്‍ക്ക് പ്രത്യേക വഖ്ഫ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്റ് അംഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ചില പ്രതിപക്ഷ അംഗങ്ങള്‍ പൂര്‍ണമായും നിരസിച്ചു. മുസ്‌ലിംകളെ വ്യത്യസ്ത വിഭാഗങ്ങളായും ഗ്രൂപ്പുകളായും വിഭജിച്ച് അവരെ തങ്ങളിലേക്ക് ചേര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് മുസ്‌ലിം പണ്ഡിതന്മാര്‍ ആരോപിക്കുന്നത്.
വഖ്ഫ് ബോര്‍ഡില്‍ ഒരു അമുസ്‌ലിമിനെ നിയമിക്കാനുള്ള ഭേദഗതി അംഗീകരിച്ചിട്ടുണ്ട്. നിലവില്‍, ബോര്‍ഡിന്റെ തലപ്പത്ത് ഒരു അമുസ്‌ലിമും ഒരു മുസ്‌ലിമും ആയിരിക്കും ഉണ്ടാവുക. മുസ്‌ലിം സ്ഥാപനമെന്ന ഐഡന്റിറ്റി ഇല്ലാതാക്കി അതിന്റെ രേഖകളിലേക്കും സ്വത്തുക്കളിലേക്കും പ്രവേശനം നേടുകയും ചെയ്യുക എന്ന ബി.ജെ.പിയുടെ ദീര്‍ഘകാല സ്വപ്നം ഇതോടെ സാക്ഷാത്കരിക്കപ്പെടുമെന്നാണ് മുസ്‌ലിം പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത്. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലെ 11 പ്രതിപക്ഷ അംഗങ്ങള്‍ രൂപീകരണത്തെയും തുടര്‍ന്ന് കമ്മിറ്റി ഭേദഗതികളെയും ഒരു തമാശയായി വിശേഷിപ്പിച്ചു. ബി.ജെ.പി ചെയര്‍പെഴ്‌സന്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള ശുപാര്‍ശകളും ഭേദഗതികളും കൊണ്ടുവന്നതായി അവര്‍ പറഞ്ഞു. അംഗങ്ങള്‍ തങ്ങളുടെ അതൃപ്തി പാര്‍ലമെന്റ് സ്പീക്കറെ അറിയിക്കുകയും ഭേദഗതികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പതിവുപോലെ, വഖഫ് ഭേദഗതികളെക്കുറിച്ച് ജാഗ്രതയോടെയുള്ള പ്രസ്താവനകള്‍ നടത്തുകയും അവ ബി.ജെ.പി സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്.
കമ്മിറ്റി ഞങ്ങള്‍ക്ക് ഒരു രേഖയും നല്‍കിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ‘നിര്‍ദിഷ്ട രേഖയിലെ ഓരോ ക്ലോസും അല്ലെങ്കില്‍ വിഭാഗവും ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അതിന് ഒരു ന്യായീകരണവും നല്‍കാതെ ചെയര്‍മാന്‍ അത് നിരസിച്ചു. അദ്ദേഹം വോട്ട് ചെയ്യുകയും തന്റെ പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങളെ വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു, ഇത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മരണത്തിന് തുല്യമാണ്.’
പ്രതിപക്ഷംബഹളം വെച്ചതിനെത്തുടര്‍ന്ന് നിരവധി പ്രതിപക്ഷ അംഗങ്ങളെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കശ്മീരിലെ മിര്‍വൈസും (മതപ്രഭാഷകനും) ഹുറിയത്ത് നേതാവുമായ മിര്‍വൈസ് ഉമര്‍ ഫാറൂഖും വഖഫ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തെങ്കിലും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. മിര്‍വൈസിനെ പ്രസംഗിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് തടഞ്ഞുവെച്ചതായി ബി.ജെ.പി ആരോപിച്ചു. ഭേദഗതികളെ എതിര്‍ക്കാന്‍ മിര്‍വൈസ് മറ്റു ഇന്ത്യന്‍ മതനേതാക്കളെ കാണുകയും അതിനെതിരെ ഒരു ഐക്യമുന്നണി സ്ഥാപിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അതേസമയം, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മിര്‍വൈസ് ഉമര്‍ ഫാറൂഖും ഭരണകക്ഷിയായ ജെ.കെ നാഷണല്‍ കോണ്‍ഫറന്‍സ് എം.പി ആഗ റുഹുല്ലയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ബില്ലിനെതിരെ വഖഫ് ബോര്‍ഡ് ഒരു സംഘടിത പ്രസ്ഥാനം ആരംഭിച്ച വാര്‍ത്തയും സമൂഹ മാധ്യമത്തില്‍ തരംഗമായി, എം.പി റുഹുല്ലയുടെ പാര്‍ട്ടി രാഷ്ട്രീയത്തിനെതിരായ ഏറ്റുമുട്ടല്‍ നിലപാടിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതുവരെ, ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ, നാഷണല്‍ കോണ്‍ഫറന്‍സ് മൗനം പാലിക്കുകയായിരുന്നു. ഇത് അവരുടെ പാര്‍ലമെന്റ് അംഗം സ്വീകരിക്കേണ്ട നയത്തിന് വിരുദ്ധമാണ്.
‘വഖഫ് ബോര്‍ഡിനെ രക്ഷിക്കുകയല്ല, മറിച്ച് വഖഫ് നിര്‍ത്തലാക്കുക, മുസ്‌ലിം സ്വത്തുക്കള്‍ പിടിച്ചെടുത്ത് അവരുടെ അവകാശം നിഷേധിക്കുകയുമാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. ഭേദഗതികളോടെ, ഈ സര്‍ക്കാര്‍ നമ്മുടെ മതപരമായ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ്’ എന്ന് ഭേദഗതിയെക്കുറിച്ച് പ്രതികരിക്കവേ ഓള്‍ ഇന്ത്യ മജ്ലിസ് -ഇ -ഇത്തിഹാദുല്‍ -മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ‘ബി.ജെ.പി, മുസ്‌ലിംകളെ അശക്തരാക്കി, രാജ്യ കാര്യങ്ങളില്‍നിന്ന് ഒഴിവാക്കി ഹിന്ദുത്വ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനെ അപലപിക്കുകയും ഈ ഭേദഗതികള്‍ നിരസിക്കുകയും ചെയ്യുന്നു.’ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പതിവുപോലെ, വഖഫ് ഭേദഗതികളെക്കുറിച്ച് ജാഗ്രതയോടെയുള്ള പ്രസ്താവനകള്‍ നടത്തുകയും അവ ബി.ജെ.പി സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. നേരെമറിച്ച്, പാര്‍ട്ടി എം.പി ആഗ റോഹുല്ലയും മുസ്‌ലിം പണ്ഡിതരും അതിനെതിരായ പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഹിന്ദു വോട്ടുകള്‍ നേടുന്നതിനായാണ് ഡല്‍ഹി തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നത് ബി.ജെ.പിക്ക് മാത്രമല്ല, ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന കോണ്‍ഗ്രസിനും വലിയ വെല്ലുവിളിയാണ്. ഹിന്ദുത്വ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ നിസ്സഹായരായി കാണപ്പെടുന്നു.
(എഴുത്തുകാരിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ നഹീമ അഹ്‌മദ് മഹ്ജൂര്‍ countercurrents.org ല്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം)
