April 28 Monday 2025

റവ. ഫാദർ എബ്രഹാം ജോസഫ്: സമര തീക്ഷ്ണവും സാത്വികവുമായ രാഷ്ട്രീയ – വൈദിക ജീവിതം

പൗരോഹിത്യം ആരാധനാലയങ്ങളിൽ തളച്ചിടപ്പെടേണ്ടതല്ലെന്നും സമൂഹത്തിലെ ജനങ്ങളുടെ വിമോചനത്തിനായി രംഗത്തു വരേണ്ട ദൗത്യമാണെന്നും തെളിയിച്ച ജീവിതമാണ് റവ.ഫാ. എബ്രഹാം ജോസഫ് വരച്ചു കാട്ടിയത്. മലങ്കര കത്തോലിക്ക സഭയിലെ വൈദികൻ എന്നതിനപ്പുറം അധ്യാപകൻ, ജനകീയ സമര നേതാവ്, ഭരണഘടന വിദഗ്ധൻ, ജനസേവകൻ, പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം തിളക്കമാർന്ന പ്രതിഭാ വിലാസം പ്രകടിപ്പിച്ചതായിരുന്നു ആ ജീവിതം. 2011 ഏപ്രിൽ 18 ന് ഡൽഹിയിലെ മാവ്ലങ്കർ ഹാളിൽ വെൽഫെയർ പാർട്ടി പ്രഖ്യാപിക്കപ്പെടുമ്പോൾ പാർട്ടിയുടെ പതാക ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടത് റവ.ഫാ […]